08 November, 2021 10:11:22 AM


നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സൈക്കിളിൽ നിയമസഭയിലെത്തി എം.വിൻസന്‍റ്



തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന ചക്രസ്തംഭന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എംഎല്‍എ എം.വിന്‍സന്‍റ്. സൈക്കിളിലാണ് എംഎല്‍എ നിയമസഭയിലെത്തിയത്.

ഇന്ന് രാവിലെ 11 മുതല്‍ 11.15 വരെയാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റ് മുതല്‍ രാജ്ഭവന്‍ വരെ ചക്രസ്തംഭനസമരം നടക്കുന്നത്. ജില്ലാ ആസ്ഥാനങ്ങളില്‍ ഡിസിസിയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിക്കും. സമരം ഗതാഗതക്കുരുക്കിന് ഇടയാക്കരുതെന്നാണ് കെപിസിസി നേതൃത്വം ജില്ലാ പ്രസിഡന്റുമാര്‍ക്ക് നല്‍രകിയിരിക്കുന്ന നിര്‍ദേശം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K