20 October, 2021 11:17:25 PM


തീ​ക്കോ​യി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ: ഉ​രു​ൾ​പൊ​ട്ട​ലെ​ന്ന് സം​ശ​യം; ആളപായമില്ല

 

കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട​യ്ക്ക​ടു​ത്ത് തീ​ക്കോ​യി​യി​ല്‍ മ​ണ്ണി​ടി​ച്ചി​ൽ. തീ​ക്കോ​യി മം​ഗ​ള​ഗി​രി 36 ഏ​ക്ക​റി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ഇ​ത് ഉ​രു​ള്‍​പ്പൊ​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​ണോ​യെ​ന്ന് സം​ശ​യം ഉ‍​യ​രു​ന്നു​ണ്ട്.

പ്ര​ദേ​ശം ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത മേ​ഖ​ല​യാ​ണ്. ചു​റ്റു​മു​ള്ള ര​ണ്ടേ​ക്ക​റി​ൽ ആ​ൾ​താ​മ​സ​മി​ല്ല. രാ​ത്രി​യാ​യ​തി​നാ​ലും മ​ഴ​യാ​യ​തി​നാ​ലും സ്ഥി​രീ​ക​ര​ണ​ത്തി​ന് ത​ട​സ​ങ്ങ​ളു​ണ്ട്. പൂ​ഞ്ഞാ​റി​ല്‍ ഒ​രു മ​ണി​ക്കൂ​റി​നി​ടെ 19 മി​ല്ലി​മീ​റ്റ​ർ മ​ഴ പെ​യ്ത​താ​യാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.


Share this News Now:
  • Google+
Like(s): 5.4K