05 October, 2021 05:39:59 PM
'അവന്‍ കുട്ടിയാ': ആര്യന്‍ ഖാന് പിന്തുണുമായി ഹൃതിക് റോഷന്‍റെ മുന്‍ ഭാര്യ സൂസൈന്‍ ഖാന്‍

മുംബൈ: ലഹരി മരുന്ന് കേസില്‍ അകത്തായ ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന് പിന്തുണുമായി പ്രശസ്ത ഫാഷന്‍ ഡിസൈനറും ഹൃതിക് റോഷന്‍റെ മുന്‍ ഭാര്യയുമായ സൂസൈന്‍ ഖാന്‍. പ്രസിദ്ധ കോളമിസ്റ്റും മാദ്ധ്യമപ്രവര്‍ത്തകയുമായ ശോഭാ ദേയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് മറുപടിയായാണ് സൂസൈന്‍ ഖാന്‍റെ പ്രതികരണം.
അവന്‍ കുട്ടിയാണെന്നും കുറച്ചു നാളുകളായി ബോളിവുഡിലുള്ളവരെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നത് പതിവായിരിക്കുകയാണെന്നും സൂസൈന്‍ ഖാന്‍ കുറിച്ചു. ന്യായീകരിക്കുവാന്‍ കഴിയുന്ന കാര്യങ്ങളല്ല നിലവില്‍ ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സംഭവിക്കുന്നതെന്നും ഈ വിഷമഘട്ടത്തില്‍ താന്‍ ഷാരൂഖ് ഖാനും ഗൗരി ഖാനുമൊപ്പമാണെന്ന് സൂസൈന്‍ കുറിച്ചു.
അതേസമയം,ആര്യനൊപ്പം പിടിയിലായ അര്‍ബാസിന്‍റെ പിതാവ് അസ്ലം തന്‍റെ മകന് പിന്തുണയുമായി എത്തി. തന്‍റെ മകനും ആര്യനുമെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സത്യം ഒരിക്കല്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് കണ്ടെത്തിയെന്ന് പറയുന്നത് കപ്പലിനുള്ളില്‍ നിന്നുമാണെന്നും ആര്യനും കൂട്ടൂകാരും കപ്പലിനുള്ളില്‍ കയറിയിട്ടില്ലെന്നും അസ്ലം വ്യക്തമാക്കി.
                     
                                

 
                                        



