01 October, 2021 02:08:57 PM


മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി സി.​പി. നാ​യ​ർ അ​ന്ത​രി​ച്ചു



തി​രു​വ​ന​ന്ത​പു​രം: മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യും എ​ഴു​ത്തു​കാ​ര​നുമായിരുന്ന സി.​പി. നാ​യ​ര്‍(81)​അ​ന്ത​രി​ച്ചു. 1982-87ല്‍ ​കെ. ക​രു​ണാ​ക​ര​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​മാ​ണ് അ​ദ്ദേ​ഹം ചീ​ഫ് സെ​ക്ര​ട്ട​റി പ​ദ​വി അ​ല​ങ്ക​രി​ച്ച​ത്. ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ര്‍, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ര്‍, ആ​സൂ​ത്ര​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി, കൊ​ച്ചി തു​റ​മു​ഖം ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​ന്‍, തൊ​ഴി​ല്‍ സെ​ക്ര​ട്ട​റി, റ​വ​ന്യൂ ബോ​ര്‍​ഡ് അം​ഗം, ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ പ​ദ​വി​ക​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. 1998ലാ​ണ് സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ച്ച​ത്.

തി​രു​വ​ന്ത​പു​രം യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ല്‍ നി​ന്നും ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ല്‍ ബി​രു​ദം(​ഓ​ണേ​ഴ്‌​സ്) നേ​ടി​യി​ട്ടു​ണ്ട്. അ​ധ്യാ​പ​ക​നാ​യും ജോ​ലി ചെ​യ്തി​രു​ന്നു. കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ്, ത​ല​ശേ​രി ബ്ര​ണ്ണ​ന്‍, തി​രു​വ​ന​ന്ത​പു​രം ഗ​വ ആ​ര്‍​ട്‌​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്ത​ത്. ഇ​രു​കാ​ലി​മൂ​ട്ട​ക​ള്‍, കു​ഞ്ഞൂ​ഞ്ഞ​മ്മ അ​ഥ​വ കു​ഞ്ഞൂ​ഞ്ഞ​മ്മ, പു​ഞ്ചി​രി പൊ​ട്ടി​ച്ചി​രി, ല​ങ്ക​യി​ല്‍ ഒ​രു മാ​രു​തി, ചി​രി ദീ​ര്‍​ഘാ​യു​സി​ന് തു​ട​ങ്ങി​യ കൃ​തി​ക​ള്‍ ര​ചി​ച്ചി​ട്ടു​ണ്ട്. പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ന്‍ എ​ന്‍.​പി. ചെ​ല്ല​ന്‍ നാ​യ​രാ​ണ് പി​താ​വ്. ഭാ​ര്യ സ​ര​സ്വ​തി, മ​ക്ക​ള്‍ ഹ​രി​ശ​ങ്ക​ര്‍, ഗാ​യ​ത്രി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K