25 September, 2021 01:24:27 PM


പ്രളയ ദുരിതബാധിതര്‍ക്കു സഹായധനം വിതരണം ചെയ്തതതിൽ വന്‍ക്രമക്കേട്



കോഴിക്കോട്: കോഴിക്കോട് താലൂക്കില്‍ പ്രളയ ദുരിതബാധിതര്‍ക്കു സഹായധനം വിതരണം ചെയ്തതതിൽ വന്‍ക്രമക്കേട് തെളിഞ്ഞു.  പ്രളയ ധനസഹായ തട്ടിപ്പുമായി ബന്ധപ്പെട്ട് സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് റവന്യു വകുപ്പ് സെക്രട്ടറിക്ക് അയക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിനു കൂട്ടു നിന്നിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഡോ നരസിംഹുഗരി ടിഎല്‍ റെഡ്ഡി വ്യക്തമാക്കി. 

റവന്യു വകുപ്പ് ജൂനിയര്‍ സൂപ്രണ്ടിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് നേരത്തെ സമര്‍പ്പിച്ചിട്ടുള്ളതാണ്.  ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തില്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും കളക്ടര്‍ സൂചിപ്പിച്ചു. ഗുരുതര വീഴ്ചയാണ്  സംഭവിച്ചതെന്നും ഇതിനെതിരെ ശക്തമായ   നടപടി വേണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

2018-ല്‍ അടിയന്തര ധനസഹായമായ 10000 രൂപ പ്രളയബാധിതര്‍ക്ക് വിതരണം ചെയ്തതിലും  അനാസ്ഥ സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഒന്‍പത് തവണ വരെ ഒരു അക്കൗണ്ടിലേക്ക്  തുക കൈമാറിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.  സര്‍ക്കാരിന് 53 ലക്ഷം രൂപയോളം ഈ രീതിയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ തുക തിരിച്ചുപിടിക്കേണ്ടതാണെന്ന് റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K