17 September, 2021 04:58:02 PM


വിദ്യാർഥികളുടെ ഹർജി തള്ളി: പ്ല​സ് വ​ണ്‍ പ​രീ​ക്ഷ നേ​രി​ട്ട് ന​ട​ത്താ​മെ​ന്ന് സു​പ്രീം​കോ​ട​തി



ന്യൂ​ഡ​ൽ​ഹി: പ്ല​സ് വ​ണ്‍ പ​രീ​ക്ഷ നേ​രി​ട്ട് ന​ട​ത്താ​ൻ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി. കോ​വി​ഡ് കാ​ല​ത്ത് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത് ചോ​ദ്യം ചെ​യ്ത് 48 വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ൾ ത​ള്ളി​യാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ലം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത് ന​ട​ന്ന പ​രീ​ക്ഷ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ല​മാ​ണ് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്.

പ​രീ​ക്ഷ ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ കോ​ട​തി വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന​തി​നി​ടെ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത് ചോ​ദ്യം ചെ​യ്ത സു​പ്രീം​കോ​ട​തി ആ​ദ്യ വി​ധി​യി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ക​യും പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത് സ്റ്റേ ​ചെ​യ്ത് വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത്. കോ​വി​ഡി​ന് പു​റ​മേ ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ ഹ​ർ​ജി​ക​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K