06 September, 2021 09:17:24 PM


വിമാനവാഹിനി കപ്പൽ ബോംബ് വച്ച് തകർക്കും; കൊച്ചി കപ്പൽശാലയ്ക്ക് ഭീഷണി



കൊ​ച്ചി: കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യും നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വി​മാ​ന​വാ​ഹി​നി ക​പ്പ​ലാ​യ ഐ​എ​ന്‍​എ​സ് വി​ക്രാ​ന്തും ബോം​ബു​ വ​ച്ച് ത​ക​ര്‍​ക്കു​മെ​ന്നു വീണ്ടും ഭീ​ഷ​ണി. ക​ഴി​ഞ്ഞ മാ​സം 24ന് ​ക​പ്പ​ല്‍​ശാ​ല​യി​ലെ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ-​മെ​യി​ലേ​ക്കാ​ണ് ആ​ദ്യ സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്നു പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ന​ട​ത്തിവ​രുന്നതിനിടെയാണ് ​കഴിഞ്ഞ ദിവസം പോലീസ് ഇന്‍റലിജന്‍റ്സിന് വീ​ണ്ടും ഭീഷണിസ​ന്ദേ​ശ​മെ​ത്തി​യ​ത്. വ്യാ​ജ ഐ​ഡി​യി​ല്‍ ​നി​ന്നു വന്ന ഭീ​ഷ​ണി ഇം​ഗ്ലീ​ലാ​ണ്. കൂടുതൽ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

വ്യാ​ജ സ​ന്ദേ​ശ​മാ​ണെ​ന്നാ​ണു പ്രാ​ഥ​മി​ക വി​ല​യി​രു​ത്തലെങ്കിലും ക​പ്പ​ല്‍​ശാ​ല അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ഐ​ടി ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്തു. സൈ​ബ​ര്‍ ഡോ​മും സൈ​ബ​ര്‍ സെ​ല്ലും അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഐ​പി വി​ലാ​സം ക​ണ്ടെ​ത്തി പി​ന്നി​ല്‍ ആ​രെ​ന്നു ക​ണ്ടെ​ത്താ​നാ​ണു ശ്ര​മം. ഹാ​ക്കിം​ഗ് സാ​ധ്യ​ത​യും അ​ധി​കൃ​ത​ര്‍ ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടി​ല്ല. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പി​ന്നി​ല്‍ ഭീ​ക​ര ബ​ന്ധ​മു​ണ്ടോ എ​ന്ന​ത​ട​ക്കം അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ണ്ട്. സു​ര​ക്ഷ കൂടുതൽ ശ​ക്ത​മാ​ക്കി.

ര​ണ്ടു മാ​സം മു​മ്പ് വ്യാ​ജ രേ​ഖ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ക​പ്പ​ല്‍​ശാ​ല​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന അ​ഫ്ഗാ​ന്‍ പൗ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഭീ​ക​രബ​ന്ധം സ്ഥി​രീ​ക​രി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും ഇ​യാ​ള്‍ പാ​ക്കി​സ്ഥാ​നി​ല്‍ ജോ​ലി ചെ​യ്തതാ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. 2019 ല്‍ ​ഐ​എ​ന്‍​എ​സ് വി​ക്രാ​ന്തി​ന്‍റെ പ​ത്തി​ല​ധി​കം കംപ്യൂ​ട്ട​ര്‍ ഹാ​ര്‍​ഡ് ഡി​സ്‌​ക് മോ​ഷ​ണം പോ​യി​രു​ന്നു. ഐ​എ​ന്‍​എ​സ് വി​ക്രാ​ന്ത് നിലവിൽ സീ ​ട്ര​യ​ല്‍​സി​ന്‍റെ ഘ​ട്ട​ത്തി​ലെ​ത്തി​നി​ല്‍​ക്കു​ക​യാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K