03 September, 2021 08:30:52 PM


വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ വിറ്റ് പണം തട്ടിയ കേസില്‍ പാലാ സ്വദേശി പിടിയില്‍



കോട്ടയം: വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പണം വാങ്ങി പലര്‍ക്കും വില്‍പന നടത്തിയ യുവാവ് പിടിയില്‍. പാലാ വള്ളിച്ചിറ മണലേല്‍പ്പാലം  ജെയ്മോന്‍ (20) ആണ് പാലാ പൊലീസിന്റെ പിടിയിലായത്. സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങള്‍ ആരുമറിയാതെ പകര്‍ത്തി മോര്‍ഫ് ചെയ്താണ് യുവാവ് വില്‍പ്പന നടത്തിയത്. പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നഗ്നഫോട്ടോകളാക്കി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് പണം തട്ടുകയായിരുന്നു ഇയാളുടെ രീതി. പാലാ എസ് എച്ച് ഒ കെ പി തോംസണാണ് യുവാവിനെ അറസ്റ്റു ചെയ്തത്.


ടെലഗ്രാം, ഷെയര്‍ ചാറ്റ് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ സ്ത്രീയുടെ പേരില്‍ അവരുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ചേര്‍ത്ത് വ്യാജ അക്കൗണ്ടുകള്‍ തുടങ്ങുകയായിരുന്നു ആദ്യം യുവാവ് ചെയ്തത്. പിന്നീട് അപരിചിതരായ ആളുകളോട് സ്ത്രീയാണെന്ന രീതിയില്‍ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചശേഷം ആളുകള്‍ ആകൃഷ്ടരാകുമ്‌ബോള്‍ സെക്സ് ചാറ്റ് നടത്തുകയുമായിരുന്നു ഇയാളുടെ പതിവു ശൈലി. ഇത്തരത്തില്‍ പലരുമായും അടുപ്പം സ്ഥാപിക്കുകയും ചെയ്തു.


ഇവര്‍ നഗ്ന ഫോട്ടോകള്‍ ആവശ്യപ്പെടുമ്‌ബോള്‍ പണം നല്‍കിയാല്‍ കാണിക്കാമെന്നായിരുന്നു യുവാവ് പറഞ്ഞിരുന്നത്. ഇത്തരത്തില്‍ ഗൂഗിള്‍ പേ വഴി പണം അയച്ചു കൊടുത്തുവര്‍ക്ക് മോര്‍ഫ്ചെയ്ത നഗ്‌ന ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും ചെയ്തു. പണം നല്‍കിയവര്‍ക്ക് സ്ത്രീയുടെ മോര്‍ഫ് ചെയ്ത നഗ്നദൃശ്യം അയച്ചുകൊടുക്കുകയാണ് ജെയ്മോന്‍ ചെയ്തത്. ഇത്തരത്തില്‍ ഇയാള്‍ ആറുമാസം കൊണ്ട് ഒന്നരലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. സുഹൃത്തുക്കള്‍ക്കൊപ്പം ഉല്ലാസ യാത്ര നടത്താനും മദ്യപിക്കാനുമാണ് ഇയാള്‍ ഈ പണം വിനിയോഗിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K