21 August, 2021 06:23:16 PM


നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ നി​ന്നും ഒ​രു കോ​ടി രൂ​പ​യുടെ സ്വ​ർ​ണം പി​ടി​കൂ​ടി


കൊ​ച്ചി: നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും ക​സ്റ്റം​സ് ഒ​രു കോ​ടി രൂ​പ​യോ​ളം വി​ല​വ​രു​ന്ന സ്വ​ർ​ണം പി​ടി​കൂ​ടി. സൗ​ദി എ​യ​ർ വി​മാ​ന​ത്തി​ൽ റി​യാ​ദി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന​താ​ണ് സ്വ​ർ​ണം. ക​ണ്ണൂ​ർ സ്വ​ദേ​ശി​യി​ൽ​നി​ന്നു​മാ​ണ് സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. ര​ണ്ടു കി​ലോ സ്വ​ർ​ണ​മാ​ണ് ഇ​യാ​ൾ കൊ​ണ്ടു​വ​ന്ന​ത്. സ്പീ​ക്ക​റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം.


Share this News Now:
  • Google+
Like(s): 3.7K