28 July, 2021 04:41:10 PM


പ്ലസ് ടുവിന് 87.94 ശതമാനം വിജയം; വിഎച്ച്എസ്ഇക്ക് വിജയം 80.36%



തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളുടെ ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കുന്നു. പ്ലസ് ടുവിന് ഇത്തവണ 87.94 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 85.1 ശതമാനമായിരുന്നു വിജയം. വിഎച്ച്എസിഇ വിഭാഗത്തിൽ 80.36 ശതമാനമാണ് വിജയം. പ്ലസ് ടു ഓപ്പണ്‍ സ്കൂളിൽ 53 ശതമാനമാണ് വിജയം. 84.39 ശതമാനമാണ് ടെക്നിക്കൽ വിഭാഗത്തിലെ വിജയം. 2035 സ്‌കൂളുകളിലായി 3,73,788 പേർ പരീക്ഷ എഴുതി. 


സയൻസ്- 90.52 ശതമാനം, ഹ്യുമാനിറ്റീസ്- 80.4 ശതമാനം, കോമേഴ്‌സ്- 89.13 ശതമാനം, ടെക്നിക്കൽ- 84.39 ശതമാനം.  ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വൈകിട്ട് നാലു മുതൽ വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. ഇത്തവണ പ്ലസ് ടുവിന് ആകെ 4,47,461 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 4,46,471 കുട്ടികൾ റെഗുലർ സ്ട്രീമിലും 990 വിദ്യാർഥികൾ പ്രൈവറ്റായും പഠിച്ചവരാണ്. 2,15,660 പെൺകുട്ടികളും 2,06,566 ആൺകുട്ടികളുമാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. 


റെഗുലർ വിഭാഗത്തിൽ നിന്ന്​ 3,28,702 പേർ ഉന്നത പഠനത്തിന്​ യോഗ്യത നേടിയപ്പോൾ ഓപ്പൺ സ്​കൂളിൽ നിന്ന്​ 25,292 പേരാണ്​ ഉന്നത പഠനത്തിന്​ യോഗ്യത നേടിയത്​. വിജയശതമാനം 53 ശതമാനം. സയൻസ്​ വിഭാഗത്തിൽ 1,59,988 പേരാണ്​ ഉന്നത പഠനത്തിന്​ യോഗ്യത നേടിയത്​. 90.52 ശതമാനം വിജയം. ഹ്യൂമാനിറ്റീസിൽ 63,814 പേർ ഉന്നതപഠനത്തിന്​ അർഹരായി. വിജയ ശതമാനം 80.04 ശതമാനം. കൊമേഴ്​സിൽ 1,40,930 പേരാണ്​ ഉന്നത പഠനത്തിനർഹരായത്​. 89.13 ശതമാനം. ടെക്​നിക്കൽ വിഭാഗത്തിൽ 1011 പേരാണ്​ ഉപരിപഠനത്തിന് അർഹരായത്​. 84.39 ശതമാനം. ആർട്ട്​ വിഭാഗത്തിൽ 67 പേർ യോഗ്യത നേടി.89.33 ശതമാനം.


വിജയശതമാനം ഏറ്റവും കൂടുതൽ എറണാകുളത്ത്. മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ കൂടുതൽ മലപ്പുറത്ത്. മുഴുവൻ എപ്ലസ് നേടിയവർ 48,383 പേർ. 10 സർക്കാർ വിദ്യാലയങ്ങളും അഞ്ച് എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം നേടി. മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ കൂടുതൽ മലപ്പുറത്ത്. മുഴുവൻ എപ്ലസ് നേടിയവർ 48,383 പേർ.


ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ- 

www. keralaresults.nic.inwww.dhsekerala.gov.in,  http://www.prd.kerala.gov.in,  www.results.kite.kerala.gov.inhttp://www.kerala.gov.in,
പിആർഡി ലൈവ്, സഫലം 2021, ഐഎക്‌സാംസ്-കേരള എന്നീ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K