23 July, 2021 08:05:35 PM


കൊല്ലത്ത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച 27 സ്ഥാപനങ്ങള്‍ക്ക് പിഴ



കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 27 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, ചവറ, ഓച്ചിറ, തേവലക്കര, തൊടിയൂര്‍, തെക്കുംഭാഗം, തഴവ, ആലപ്പാട്, ക്ലാപ്പന, കെ.എസ്.പുരം എന്നിവിടങ്ങളില്‍  സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 104 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. 12 കേസുകളില്‍ പിഴയീടാക്കി. 


കൊട്ടാരക്കര, ചിതറ, ഇളമാട്, കരീപ്ര, ഇട്ടിവ, കടയ്ക്കല്‍, എഴുകോണ്‍, കുമ്മിള്‍, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 10 കേസുകള്‍ക്ക് പിഴയീടാക്കി. 104 എണ്ണത്തിന് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ കുന്നത്തൂര്‍, മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്,  പോരുവഴി എന്നിവിടങ്ങളില്‍ പരിശോധന നടത്തി. നാല് കേസുകളില്‍ പിഴയീടാക്കി. 28 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.


കൊല്ലത്തെ പെരിനാട്, ആദിച്ചനല്ലൂര്‍, പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു കേസിന് പിഴ ചുമത്തി. 12 എണ്ണത്തിനു താക്കീത് നല്‍കി. പത്തനാപുരത്തു പട്ടാഴി,  തലവൂര്‍, രണ്ടാലുംമൂട്,  എന്നിവിടങ്ങളില്‍  ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഷിജിലിന്റെ  നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 12 കേസുകള്‍ക്ക് താക്കീത് നല്‍കി. പുനലൂരിലെ കരവാളൂര്‍, അഞ്ചല്‍, ഇടമുളയ്ക്കല്‍, അഗസ്ത്യകോട്,  പ്രദേശങ്ങളില്‍  നടത്തിയ പരിശോധനയില്‍ 14 കേസുകള്‍ക്ക് താക്കീത് നല്‍കി. ഡെപ്യൂട്ടി തഹസീല്‍ദാര്‍ വിജയലക്ഷ്മി  പരിശോധനക്ക് നേതൃത്വം നല്‍കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K