21 July, 2021 12:34:31 PM


'പീഡിയാട്രീഷ്യനായി 5 കൊല്ലം വ്യാജ ചികിൽസ': ഡോക്ടര്‍ക്കെതിരെ ആരോപണം



തിരുവല്ല: സംസ്ഥാനത്ത് വീണ്ടും വ്യാജന്മാരായി വിലസുന്ന ഡോക്ടർമാരുടെ എണ്ണം പെരുകുന്നു. വ്യാജ രേഖകൾ ഉണ്ടാക്കി തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലെ പീഡിയാട്രീഷ്യൻ സാംസൺ കോശി സാം  5 വർഷം പിഞ്ചുകുട്ടികളെ ചികിൽസിച്ചത് വ്യാജനായാണെന്ന് ആരോപണം.എം ബി ബി എസ് യോഗ്യത ഉള്ള  ഡോ സംസൺ കോശി പീഡിയാട്രീഷ്യൻ എന്നും പി ജി ഉണ്ടെന്നും പറഞ്ഞ് കബളിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. 


വ്യാജ ബിരുദം വയ്ച്ച് ചികിൽസിച്ചതും മരുന്നും ആന്റി ബയോട്ടിക്കുകളും കുട്ടികൾക്ക് നല്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. സാംസൺ കോശിയുടേത് വ്യാജബിരുദമെങ്കില്‍, തിരുവല്ല മെഡിക്കൽ മിഷനിൽ 5 കൊല്ലം പിഞ്ചു കുട്ടികളേ ചികിൽസിച്ച് മരുന്ന് നല്കിയത് നിയമപരമായി ക്രിമിനൽ കുറ്റകൃത്യമാണ്‌.  ഇദ്ദേഹം ആശുപത്രി അധികൃതരെ കബളിപ്പിച്ച് ജോലിക്ക് കയറിയതാണോ എന്നും വ്യക്തമായിട്ടില്ല. പീഡിയാട്രീഷ്യനായി ടിവിയിൽ ഇന്റർവ്യൂവിലും പങ്കെടുത്തിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K