17 July, 2021 01:22:18 PM


ഉദ്യോഗസ്ഥയോട് പ്രതികാര നടപടി; റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എതിരെ പരാതി



തിരുവനന്തപുരം: റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ജയതിലകനെതിരെ നടപടി ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. സി. ആര്‍ പ്രാണകുമാര്‍. ആര്‍ടിഐ പ്രകാരം മറുപടി നല്‍കിയ ഉദ്യോഗസ്ഥരോടുള്ള പ്രതികാര നടപടി ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. കെപിസിസി ഭാരവാഹി കൂടിയാണ് പ്രാണകുമാര്‍. തിങ്കളാഴ്ച പരാതി നല്‍കിയേക്കും.


ജയതിലക് വിവരാവകാശ നിയമം അട്ടിമറിക്കുന്നു എന്നാണ് ആരോപണം. ജയതിലകിനെതിരെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കുമെന്ന് അഡ്വ. സി ആര്‍ പ്രാണകുമാര്‍ പറഞ്ഞു. മരംമുറിയില്‍ പ്രാണകുമാറാണ് വിവരവകാശ പ്രകാരം അപേക്ഷ നല്‍കിയത്. ഇതില്‍ മറുപടി നല്‍കിയ അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി പ്രിന്‍സിപ്പല്‍ സെക്രട്ടറി റദ്ദാക്കിയിരുന്നു.


അതേസമയം പ്രശ്‌നത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇടപെട്ടു. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്ന നിലയിലാണ് അണ്ടര്‍ സെക്രട്ടറി വിവരം നല്‍കിയത്. മാധ്യമങ്ങള്‍ വഴിയാണ് വാര്‍ത്ത വന്നതെന്നും അത് ചെയ്തതിന്‍റെ പേരില്‍ ആണ് ഒ ജി ശാലിനിക്ക് എതിരെ പ്രതികാര നടപടി പ്രിന്‍സിപ്പല്‍ സെക്രട്ടറി എടുത്തതെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണോ വകുപ്പ് ഭരിക്കുന്നത് എന്ന ചോദ്യമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട്. സൂപ്പര്‍ മന്ത്രിയായി സെക്രട്ടറി സ്വയം അവരാേധിതനായി. മരംമുറിക്കലില്‍ വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് ഇപ്പോഴും കസേരയില്‍ ഇരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K