29 June, 2021 07:10:06 PM


കൊച്ചി നുവാൽസിൽ ഉദ്യോഗസ്ഥർക്കും പ്രൊഫഷണൽസിനും എക്സിക്യൂട്ടീവ് എൽഎൽ.എം



കൊച്ചി: നിയമസർവ്വകലാശാലയായ നുവാൽസിൽ ഉദ്യോഗസ്ഥർക്കും പ്രൊഫഷണൽസിനുമായി എക്സിക്യൂട്ടീവ് എൽഎൽഎം ആരംഭിക്കുവാനായി എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു. അഭിഭാഷകർ, ന്യായാധിപർ, സർക്കാർ ഉദ്യോഗസ്ഥർ, എല്ലാത്തരം പ്രൊഫഷണലിലും ഉള്ളവർ എന്നിവരിൽ അഞ്ച്‌ വർഷത്തെ പ്രവർത്തന പരിചയം ഉള്ളവരെ ഉദ്ദേശിച്ചാണ് ഈ പ്രോഗ്രാം. മൂന്ന് വർഷമാണ് പഠന
കാലയളവ്. ജോലിയോടൊപ്പം പഠനം അനുവദിക്കുന്ന രീതിയിൽ ബാർ കൗൺസിൽ മാർഗരേഖ അനുസരിച്ചു നടത്തുന്ന പരിപാടി 2022 ജനുവരിയിൽ ആരംഭിക്കും.


വൈസ് ചാൻസലർ ഡോ. കെ.സി.സണ്ണി അധ്യക്ഷത വഹിച്ച എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് , സംസ്ഥാന ബാർ കൗൺസിൽ ചെയർമാൻ അഡ്വ. ജോസഫ് ജോൺ, നിയമ സെക്രട്ടറി വി. ഹരി നായർ, സ്റ്റേറ്റ് അറ്റോർണി അഡ്വ. മനോജ് കുമാർ എൻ., അഡ്വ. നാഗരാജ് നാരായണൻ, ഡോ.ജി.സി. ഗോപാലപിള്ള, അഡ്വ. എൻ. ശാന്ത, അഡ്വ. കെ.ബി. സോണി, അഡ്വ. കെ. ബി. മോഹൻദാസ്, അഡ്വ. സ്‌മിത ഗോപി, പ്രൊഫ. ഡോ. മിനി എസ്., ഗവ പ്രതിനിധികളായ ആർ.വിജയകുമാർ, എസ്. അനൂപ്, വിദ്യാർത്ഥി പ്രതിനിധി രേഷ്മ രാജൻ എന്നിവർ പങ്കെടുത്തു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K