17 May, 2021 06:51:07 PM


മഴയും കാറ്റും: കോട്ടയം ജില്ലയില്‍ 13.55 കോടി രൂപയുടെ കൃഷിനാശം



കോട്ടയം: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി  പെയ്ത കനത്ത മഴയില്‍ കോട്ടയം ജില്ലയിൽ  വ്യാപക കൃഷി നാശം.  13,55,37,000 രൂപയുടെ  നഷ്ടമാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആന്‍റണി ജോർജ്  അറിയിച്ചു.
5114 കര്‍ഷകരുടെ 4019.21  ഹെക്ടര്‍ സ്ഥലത്താണ് കൃഷിനാശമുണ്ടായത്.  വിവിധ ബ്ലോക്ക് പഞ്ചായത്ത് മേഖലകളിലെ നാശനഷ്ടക്കണക്ക് ചുവടെ.


ബ്ലോക്ക് , കർഷകരുടെ എണ്ണം, തുക (ലക്ഷത്തിൽ) എന്ന ക്രമത്തിൽ.


പള്ളം - 768, (434.18)
കടുത്തുരുത്തി - 558, (294.30)
ളാലം - 1632 , (145.62)
ഏറ്റുമാനൂർ - 376,  (160.01)
മാടപ്പള്ളി - 348, (103.74)
വൈക്കം - 527, ( 89. 24)
ഉഴവൂർ - 481, (60.38)
ഈരാറ്റുപേട്ട - 121, (27.84)
വാഴൂർ - 229, (19.77)
പാമ്പാടി - 65 , (19.67)
കാഞ്ഞിരപ്പള്ളി - 9, (0.60)

 
റബര്‍, വാഴ,  തെങ്ങ്, നെല്ല്, പച്ചക്കറി, കുരുമുളക്, പയർ- കിഴങ്ങു  വര്‍ഗങ്ങള്‍, വെറ്റിലക്കൊടി, മരച്ചീനി, കൊക്കോ, ജാതി, കമുക്, കാപ്പി, കശുമാവ് , പ്ലാവ് എന്നിവയാണ് നശിച്ചത്.  കൃഷി നാശം നേരിട്ട  കര്‍ഷകര്‍ നഷ്ടപരിഹാരത്തിനായി www.aims.kerala.gov.in  എന്ന പോർട്ടലിൽ അപേക്ഷ സമർപ്പിക്കണം. വിളകൾ ഇൻഷ്വർ ചെയ്തിട്ടുണ്ടെങ്കിൽ  15 ദിവസത്തിനകവും ചെയ്തിട്ടില്ലെങ്കിൽ 10 ദിവസത്തിനകവും അപേക്ഷ നല്‍കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K