01 June, 2016 11:06:19 PM


പട്ടികജാതി/വർഗ വിഭഗത്തിലുളളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം

കൊച്ചി: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് മണ്ണന്തല അംബേദ്കർ ഭവനിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റിയൂട്ട് ഫോർ സിവിൽ സർവീസസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റിയിൽ സൗജന്യ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനായി 2016-17 ബാച്ചിലേക്ക് പ്രവശനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ പട്ടികജാതി/വിഭാഗത്തിൽ ഉൾപ്പെടുന്ന 30 പേർക്കാണ് പ്രവേശനം.


അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. അവസാന വർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇന്റർവ്യൂ സമയത്ത് അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷിക്കുന്നതിനുളള പ്രായപതിധി 2016 ആഗസ്റ്റ് ഒന്നിന് 20-36 വയസ്. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പരിശീലനാർഥികളെ തെരഞ്ഞെടുക്കുന്നത്. നിശ്ചിത ഉയർന്ന യോഗ്യതകൾക്ക് അധിക വെയിറ്റേജ് മാർക്ക് ഇന്റർവ്യൂ സമയത്ത് നൽകും. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ സിലബസ് അടിസ്ഥാനമാക്കിയാണ് പ്രവേശന പരീക്ഷ നടത്തുന്നത്.


100 മാർക്കിന്റെ ഒബ്ജക്ടീവ് മാതൃകയിലുളള പാർട്ട്-എയും (90 മിനിറ്റ്) 50 മാർക്കിന്റെ വിവരണാത്മക മാതൃകയിലുളള പാർട്ട്-ബി യും (30 മിനിറ്റ്) ചേർന്ന് ആകെ രണ്ട് മണിക്കൂർ ദൈർഘ്യമുളള 150 മാർക്കിനുളള പരീക്ഷയുടെ പാർട്ട്-എ ക്ക് നെഗറ്റീവ് മാർക്ക് ബാധകമായിരിക്കും. പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററുകളിൽ ജൂലൈ രണ്ടാംവാരം പ്രവേശന പരീക്ഷ നടത്തും.


അപേക്ഷാ ഫോറത്തിന്റെ മാതൃക നേരിട്ട് ജില്ല പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും സ്ഥാപനത്തിന്റെ വെബ്‌സൈറ്റായ ംംം.ശരലെെേ.ീൃഴ നിന്നും ലഭിക്കും. ംംം.ശരലെെേ.ീൃഴ മുഖേന ഓൺലൈനായും അപേക്ഷിക്കാം. ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷ ഫാറം പ്രിൻസിപ്പൽ, ഇൻസ്റ്റിറ്റിയൂട്ട് ഫേഅർ സിവിൽ സർവീസസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി, ഗ്രൗണ്ട് ഫ്‌ളോർ, അംബേദ്ക്കർ ഭവൻ, ഗവ:പ്രസിന് സമീപം, മണ്ണന്തല, തിരുവനന്തപുരം- 695015 വിലാസത്തിൽ ലഭിക്കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K