05 April, 2021 09:12:45 PM


റ​ഫാ​ൽ; ഇ​ട​നി​ല​ക്കാ​രാ​യ ഇ​ന്ത്യ​ൻ ക​മ്പ​നി​ക്ക് 9 കോ​ടി രൂ​പ നല്‍കിയെന്ന് വെളിപ്പെടുത്തല്‍



പാരീസ്: ഫ്രാ​ൻ​സി​ൽ നി​ന്ന് 36 റ​ഫാ​ൽ ജെ​റ്റ് വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള ക​രാ​റി​ൽ ഒ​പ്പി​ട്ട​തി​ന് പി​ന്നാ​ലെ വി​മാ​ന നി​ർ​മാ​ണ കമ്പ​നി​യാ​യ ദ​സോ ഇ​ട​നി​ല​ക്കാ​രാ​യ ഇ​ന്ത്യ​ൻ ക​മ്പ​നി​ക്ക് 9 കോ​ടി രൂ​പ (10 ല​ക്ഷം യൂ​റോ) ന​ൽ​കി​യ​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. ഫ്ര​ഞ്ച് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ മീ​ഡി​യ​പാ​ർ​ട്ട് ആണ് വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ദ​സോ​യു​ടെ ഇ​ന്ത്യ​യി​ലെ സ​ബ് കോ​ണ്‍​ട്രാ​ക്ട​റാ​യ ഡെ​ഫ്സി​സ് സൊ​ലൂ​ഷ​ൻ​സ് എ​ന്ന ക​മ്പ​നി​ക്കാ​ണ് തു​ക ന​ൽ​കി​യ​ത്.


റ​ഫാ​ൽ വി​മാ​ന​ത്തി​ന്‍റെ 50 വ​ലി​യ മാ​തൃ​കാ രൂ​പ​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​ണ് ഈ ​പ​ണം ന​ൽ​കി​യ​തെ​ന്ന് ദ​സോ അ​വ​കാ​ശ​പ്പെ​ടു​ന്നു. എ​ന്നാ​ൽ, മാ​തൃ​കാ രൂ​പ​ങ്ങ​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​തി​ന്‍റെ ഒ​രു തെ​ളി​വും ക​മ്പ​നി​ക്ക് ന​ൽ​കാ​നാ​യി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഫ്രാ​ൻ​സി​ലെ അ​ഴി​മ​തി​വി​രു​ദ്ധ ഏ​ജ​ൻ​സി​യു​ടെ ഓ​ഡി​റ്റി​ലാ​ണ് സം​ഭ​വം വെ​ളി​പ്പെ​ട്ട​ത്. റി​പ്പോ​ർ​ട്ടി​നെ കു​റി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​രോ വി​മാ​ന നി​ർ​മാ​ണ കമ്പ​നി​യോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K