03 March, 2021 10:22:06 AM


എ​ളം​കു​ള​ത്ത് വീ​ണ്ടും വാ​ഹ​നാ​പ​ക​ടം; ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു; 7 മാ​സ​ത്തി​നി​ടെ മ​രി​ച്ച​ത് 9 പേ​ർ‌കൊ​ച്ചി: വൈ​റ്റി​ല ക​ട​വ​ന്ത്ര റോ​ഡി​ലെ എ​ളം​കു​ളം ഭാ​ഗ​ത്തെ വ​ള​വി​ല്‍ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. തൊ​ടു​പു​ഴ സ്വ​ദേ​ശി സ​നി​ല്‍ സ​ത്യ​ന്‍ ‌(21) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് റോ​ഡ​രി​കി​ലെ സ്ലാ​ബി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​ഴു​മാ​സ​ത്തി​നി​ടെ ഈ ​അ​പ​ക​ട വ​ള​വി​ല്‍ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​മ്പ​തു പേ​രാ​ണ് മ​രി​ച്ച​ത്.


Share this News Now:
  • Google+
Like(s): 2.6K