15 February, 2021 05:37:57 PM


"ഔട്ട്": രാജിക്കു പിന്നാലെ മാണി സി കാപ്പനെ എന്‍.സി.പിയില്‍ നിന്ന് പുറത്താക്കി



കോട്ടയം: മാണി സി കാപ്പനെ എന്‍.സി.പിയില്‍ നിന്ന് പുറത്താക്കിയതായി എന്‍.സി.പി കേന്ദ്ര നേതൃത്വം അറിയിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനത്തിനാണ് പുറത്താക്കിയതെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസം മാണി സി കാപ്പന്‍ ഉള്‍പ്പെടെ എട്ട് നേതാക്കള്‍ എന്‍.സി.പിയില്‍ നിന്ന് രാജി വെച്ചിരുന്നു. പുതിയ പാർട്ടി രൂപീകരിക്കുമെന്നു പറഞ്ഞ മാണി സി.കാപ്പൻ യുഡിഎഫിന്‍റെ ഘടകകക്ഷിയാകുമെന്നും പ്രഖ്യാപിച്ചു.


ഇന്നലെ പാലായിൽ എത്തിയ കാപ്പന്‍ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പ്രവർത്തകരോടൊപ്പം പങ്കെടുത്തിരുന്നു. യു.ഡി.എഫ്. പ്രവേശനത്തിനുശേഷം പാലായിൽ ചേർന്ന മാണി സി. കാപ്പൻ വിഭാഗം പുതിയ പാർട്ടി രൂപവത്കരിക്കുന്നതിനായുള്ള നടപടിക്രമങ്ങൾക്ക് തുടക്കംകുറിച്ചു. 28-നകം എല്ലാ ജില്ലാകമ്മിറ്റികളും പുനഃസംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പുതിയ പാർട്ടിയുടെ ഭരണഘടന, പേര്, കൊടി, രജിസ്‌ട്രേഷൻ എന്നിവയെക്കുറിച്ചു തീരുമാനിക്കാൻ മാണി സി. കാപ്പൻ ചെയർമാനും അഡ്വ. ബാബു കാർത്തികേയൻ കൺവീനറുമായി പത്തംഗസമിതിയെ ചുമതലപ്പെടുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K