17 January, 2021 05:48:35 PM


പോലീസ് കാന്റീനില്‍ 55 ലക്ഷത്തിന്റെ അഴിമതി; ഓഡിറ്റിംഗ് ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് പുറത്ത്


police canteen, kerala police


പത്തനംതിട്ട: സംസ്ഥാനത്തെ പോലീസ് കാന്റീനിലും അഴിമതി. പത്തനംതിട്ട അടൂര്‍ ബറ്റാലിയനിലെ പോലീസിന്റെ സബ്‌സിഡിയറി കാന്റീനില്‍ 55 ലക്ഷത്തിന്റെ അഴിമതിയാണ് കണ്ടെത്തിയത്. എസ്.പി. ജയനാഥ് ഡി.ജി.പി.ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് അഴിമതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.


സംസ്ഥാനത്തെ മറ്റു കാന്റീനികളിലും അഴിമതി ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. രണ്ടു മാസം മുന്‍പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നാളിതുവരെയായി നടപടി സ്വീകരിച്ചിട്ടില്ല. സംസ്ഥാന വ്യാപകമായി ഓഡിറ്റിംഗ് വേണമെന്നും കാന്റീന്‍ സംവിധാനങ്ങള്‍ പൊളിച്ചെഴുതണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K