13 January, 2021 04:34:14 AM


സയ്യിദ്​ തെയാസീൻ ബിൻ ഹൈതം അൽ സഈദ് ഒമാന്‍റെ കിരീടാവകാശി



മസ്കറ്റ്: ഒമാന്‍റെ കിരീടാവകാശിയായി സയ്യിദ്​ തെയാസീൻ ബിൻ ഹൈതം അൽ സഈദിനെ നിശ്ചയിച്ചു. സുൽത്താൻ ഹൈതം ബിൻ താരീഖിന്‍റെ മൂത്ത മകനാണ്​സയ്യിദ്​ തെയാസീൻ. നിലവിൽ സാംസ്കാരിക, കായിക, യുവജനാകാര്യ വകുപ്പ്​ മന്ത്രിയാണ്​ ഇദ്ദേഹം.


സുൽത്താന്‍റെ മൂത്തമകനായിരിക്കും അടുത്ത പിൻതുടർച്ചാവകാശിയെന്ന്​ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ആധുനിക ഒമാന്‍റെ ചരിത്രത്തിലെ ആദ്യ കിരീടാവകാശിയാണ്​ സയ്യിദ്​ തെയാസീൻ. സുൽത്താൻ ഖാബൂസിന്‍റെ ഭരണകാലത്ത്​ കിരീടാവകാശി ഉണ്ടായിരുന്നില്ല



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K