02 November, 2020 07:06:51 PM


''അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനെ കുറ്റവാളികളെ പോലെ കാണുന്നു'' - മുഖ്യമന്ത്രി



തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത്, ലൈഫ്മിഷന്‍ ക്രമക്കേടുകള്‍, മയക്കുമരുന്ന് കേസ് എന്നിവയില്‍ അന്വേഷണം നടത്തുന്ന ഏജൻസികളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം ഏജൻസികള്‍ സ്വകാര്യമായി നടത്തേണ്ടതാണ്. അന്വേഷണ ഏജൻസി സ്വികരിക്കേണ്ട സാമാന്യ രീതി പോലും ഉണ്ടാകുന്നില്ല. മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തരുത്. ഏജന്‍സിക്ക് പുറത്തുള്ളവര്‍ മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പുറത്തെത്തിക്കുന്നു.

 

പ്രത്യേക വിഭാഗത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തണമെന്ന മുന്‍വിധിയെ അന്വേഷണമെന്ന് വിളിക്കാനാകില്ല. ജൂലൈ 2020 മുതല്‍ ചുരുളഴിയുന്ന കാര്യങ്ങളില്‍ അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങുന്നുവോ എന്ന് നോക്കണം. അന്വേഷണ ഏജന്‍സികള്‍ പൊതുവില്‍ സ്വീകരിക്കേണ്ട പ്രെഫണൽ മാനദണ്ഡങ്ങൾ ലംഘിക്കുന്നു. ഭരണഘടനയുടെ അന്തസത്ത ലംഘിക്കുമ്പോള്‍ പറയേണ്ടത് പറയും. എന്നാല്‍ ഏതെങ്കിലും ഏജൻസിയേയും ഉദ്യോഗസ്ഥനേയും കുറ്റപ്പെടുത്തുന്നില്ല.


ചിലരുടെ താല്‍പര്യത്തിനുള്ള പ്രവര്‍ത്തനമാണ് നാം കാണുന്നത്. സ്വര്‍ണ്ണക്കടത്ത് കേസ് വന്നപ്പോള്‍ സമഗ്രമായ അന്വേഷണം കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എല്ലാ സഹായവും നല്‍കാമെന്ന് വാഗ്ദാനവും നല്‍കിയിരുന്നു. അന്വേഷണം ന്യായമായ രീതിയില്‍ നടക്കുമെന്ന് കരുതി. പലതരം ഏജന്‍സികള്‍ അന്വേഷണം നടക്കുന്നു. സര്‍ക്കാരിന്‍റെ പദ്ധതികള്‍ക്കെതിരെ ആരോപണ ശരങ്ങള്‍ എയ്യുന്നു. തെളിവ് ശേഖരണത്തിന്‍റെ ഭാഗമായി ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താം. എന്നാല്‍ ഇതിന് പരിധികളുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K