13 October, 2020 11:33:35 PM


കനി കുസൃതിക്ക് കിട്ടിയ അവാർഡ് കൈരളി ടി.വിക്ക് 'സമർപ്പിക്കുന്നു' - വൈറലായി കുറിപ്പ്



തിരുവനന്തപുരം: മികച്ച നടിക്കുള്ള 50ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കൈരളി ടി.വിക്ക് സമര്‍പ്പിക്കുന്നതായി കനി കുസൃതി. ദിലീപ് രാജ് എഴുതി കനി കുസൃതി പങ്കുവെച്ച കുറിപ്പിലാണ് ഇപ്രകാരം സൂചിപ്പിക്കുന്നത്. ചെങ്ങറ ഭൂസമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിനു മുമ്പിൽ രാത്രി സമരം നടത്തിയപ്പോൾ തങ്ങളെ അഴിഞ്ഞാട്ടക്കാരും അരാജകവാദികളുമായി മുദ്രകുത്തുകയും കൈരളി ടി.വി ഒളികാമറ ദൃശ്യങ്ങൾ വെച്ച് മ്യൂസിക്ക് ആൽബം ഉണ്ടാക്കി രണ്ടു ദിവസം ഇരുപതിലേറെ തവണ സംപ്രേക്ഷണം ചെയ്തതായും അതിൽ 'അഭിനേതാക്കളായി' കനിയടക്കമുള്ള സുഹൃത്തുക്കള്‍ ചിത്രീകരിക്കപ്പെട്ടതായും കുറിപ്പില്‍ പറയുന്നു.


പിറ്റേ ദിവസം തിരുവനന്തപുരം പ്രസ് ക്ലബിൽ ഒരു മണിക്കൂർ നീണ്ട പത്ര സമ്മേളനത്തിൽ എല്ലാ സദാചാര വിചാരണകളെയും തങ്ങളെല്ലാം ഒരുമിച്ചിരുന്നു നേരിട്ടെന്നും സദാചാര പ്രചാരണത്തിലൂടെ 'ഇല്ലാതാക്കിക്കളയും' എന്ന് നെഗളിക്കുന്ന എല്ലാവർക്കുമുള്ള ഒരു മറുപടി കൂടിയായി ഈ അവാർഡിനെ എടുക്കുന്നതായും കുറിപ്പില്‍ പറഞ്ഞു.


ചെങ്ങറ സമരത്തിന് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച സമരത്തിനെതിരെ കൈരളി ടി.വിയിലെ 'സാക്ഷി' എന്ന പരിപാടിയിലൂടെയും ദേശാഭിമാനി പ്രസിദ്ധീകരിച്ച 'അവരുടെ രാവുകള്‍', 'ചെങ്ങറ ഭൂമികൈയ്യേറ്റം: രാത്രിസമരം മസാല മയം' എന്നിങ്ങനെ നീളുന്ന വാര്‍ത്തകളിലൂടെയും വ്യാപകമായി സദാചാര അക്രമം നടത്തിയിരുന്നു. ദേശാഭിമാനിയുടെയും കൈരളിയുടെയും റിപ്പോര്‍ട്ടിങ്ങിനെതിരെ വ്യാപക വിമര്‍ശനം ആ സമയത്ത് ഉയര്‍ന്നിരുന്നു. ഇതിനെതിരെയാണ് കനി കുസൃതിയും സുഹൃത്തും എഴുത്തുകാരനുമായ ദിലീപ് രാജും രംഗത്തുവന്നത്. 


ദിലീപ് രാജ് എഴുതിയതായി കനി കുസൃതി പങ്കുവെച്ച കുറിപ്പ്:


"കനിക്കു കിട്ടിയ അവാർഡ് കൈരളി ടി.വിയ്‌ക്കു സമർപ്പിക്കുന്നു !

ചെങ്ങറയിലെ ഭൂസമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിനു മുമ്പിൽ രാത്രി സമരം നടത്തിയപ്പോൾ അഴിഞ്ഞാട്ടക്കാരും അരാജകവാദികളുമായി കൈരളി ടി.വി ഒളികാമറ ദൃശ്യങ്ങൾ വെച്ച് മ്യൂസിക്ക് ആൽബം ഉണ്ടാക്കി രണ്ടു ദിവസം ഇരുപതിലേറെ തവണ പ്രക്ഷേപണം ചെയ്തപ്പോൾ ഞങ്ങളെല്ലാം ഒരുമിച്ചാണ് അതിൽ "അഭിനേതാക്കളായി " ചിത്രീകരിക്കപ്പെട്ടത് . പിറ്റേ ദിവസം തിരുവനന്തപുരം പ്രസ് ക്ലബിൽ ഒരു മണിക്കൂർ നീണ്ട പത്ര സമ്മേളനത്തിൽ ഞങ്ങളെല്ലാം ഒരുമിച്ചിരുന്നു നേരിട്ടു, എല്ലാ സദാചാര വിചാരണകളെയും.

സദാചാര പ്രചാരണത്തിലൂടെ 'ഇല്ലാതാക്കിക്കളയും' എന്ന് നെഗളിക്കുന്ന എല്ലാവർക്കുമുള്ള ഒരു മറുപടി കൂടിയായി ഈ അവാർഡിനെ ഞാൻ എടുക്കുന്നു. കനിക്ക് ഉമ്മ !

(ഒപ്പം : രാത്രി സമരം സംബന്ധിച്ച് ഞങ്ങൾ നടത്തിയ പത്ര സമ്മേളനത്തിൽ വിതരണം ചെയ്ത സാഹിത്യവും അതിന്‍റെ നോട്ടീസും)" 






No photo description available.
No photo description available.
No photo description available.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K