10 October, 2020 06:01:18 PM
ഹൈദരാബാദിൽ മരിച്ച എയർഫോഴ്സ് ട്രയിനിയുടെ മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചു; സംസ്കാരം നാളെ

ഏറ്റുമാനൂര്‍: ഹൈദരാബാദിൽ മരിച്ച എയർഫോഴ്സ് ട്രയിനി അതിരമ്പുഴ പനന്താനത്ത് ഡൊമിനിക് മാത്യു(ടോമി)വിന്‍റെ മകൻ ആകാശ് പി.ഡൊമിനിക്കി(23)ന്‍റെ മൃതദേഹം നാട്ടില്‍ എത്തിച്ചു. ശനിയാഴ്ച ഉച്ചയ്ക്കുശേഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മൃതദേഹം കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പതിന് ഭവനത്തിൽ കൊണ്ടുവരും. ഉച്ചകഴിഞ്ഞ് 2.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോനാ പള്ളിയിൽ സംസ്കാരം നടക്കും. മാതാവ്: കൈപ്പട്ടൂർ നാലുപറക്കുളം (ജെസി ഭവൻ) കുടുംബാംഗം ടിസ്സി ഡൊമിനിക്. സഹോദരങ്ങള്‍: അഖിൽ പി.ഡൊമിനിക്, അനഘ പി.ഡൊമിനിക്.






