24 September, 2020 09:34:07 PM


കോവിഡ് പ്രതിരോധ പ്രവര്‍ത്തനമല്ല, അഴിമതിയായിരുന്നു സ്പ്രിങ്ക്ളറിന്‍റെ ലക്ഷ്യം - ചെന്നിത്തല




തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനമല്ല മറിച്ചു അഴിമതി നടത്തുക എന്നതായിരുന്നു സ്പ്രിങ്ക്ളറിന്റെ ലക്ഷ്യം എന്ന് വ്യക്തമായാതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിങ്ക്ളറിന്റെ സേവനം ഇല്ലാതെ കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ മറുപടി. ഹൈക്കോടതിയില്‍ അന്ന് സര്‍ക്കാര്‍ നല്‍കിയ വാദം തെറ്റായിരുന്നു എന്ന് തെളിഞ്ഞിരിക്കുകയാണ്. കോവിഡ് സംഖ്യ 6000ല്‍ എത്തിനില്‍ക്കുമ്ബോള്‍ യാതൊരു ഉപകാരവുമില്ലാത്ത സോഫ്റ്റ്‌വെയര്‍ ആയി സ്പ്രിങ്ക്ളര്‍ മാറിയിരിക്കുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.


രമേശ് ചെന്നിത്തലയുടെ പ്രസ്താവന:


"സ്പ്രിങ്ക്ളറിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഈയവസരത്തിൽ കേരളത്തിലെ ജനങ്ങൾ ചോദിക്കാനാഗ്രഹിക്കുന്ന ചില ചോദ്യങ്ങൾ ഞാൻ സർക്കാരിനോട് ഉന്നയിക്കുകയാണ്.

വ്യക്തികളുടെ ആരോഗ്യവിവരങ്ങൾ അവരുടെ മൗലികാവകാശമാണെന്നും അവരുടെ informed consent ഇല്ലാതെ സർക്കാരിന് പോലും അതെടുക്കാൻ സാധിക്കില്ല എന്നും സുപ്രീം കോടതി ജസ്റ്റിസ് പുട്ടസ്വാമി കേസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബഹുഃ ഹൈക്കോടതിയിൽ ഞാൻ റിട്ട് ഹർജി സമർപ്പിച്ചത്.

ഇതിന് സർക്കാർ നൽകിയ മറുപടി സ്പ്രിങ്ക്ളറിന്റെ സേവനം ഇല്ലാതെ കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ മുന്നോട്ട് പോകാൻ സാധിക്കില്ല എന്നായിരുന്നു. ഹൈക്കോടതിയിൽ അന്ന് സർക്കാർ നൽകിയ വാദം തെറ്റായിരുന്നു എന്ന് തെളിഞ്ഞിരിക്കുകയാണ്. കോവിഡ് സംഖ്യ 6000ൽ എത്തിനിൽക്കുമ്പോൾ യാതൊരു ഉപകാരവുമില്ലാത്ത സോഫ്റ്റ്‌വെയർ ആയി സ്പ്രിങ്ക്ളർ മാറിയിരിക്കുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനമല്ല മറിച്ചു അഴിമതി നടത്തുകയാണ് സ്പ്രിങ്ക്ളറിന്റെ ലക്ഷ്യം എന്ന് വ്യക്തമായിരിക്കുകയാണ്. ഇതിൽ കൃത്യമായ ഇടപെടലുകളും അന്വേഷണവും ആവശ്യമാണ്."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K