23 September, 2020 12:32:11 PM


കൃഷിമന്ത്രി വി എസ് സുനില്‍കുമാറിനും കോവിഡ് സ്ഥിരീകരിച്ചു ; രോഗം ബാധിക്കുന്ന മൂന്നാമത്തെ മന്ത്രി


uploads/news/2020/09/427211/sunilkumar.jpg


തിരുവനന്തപുരം: മന്ത്രിമാരായ ഇ.പി. ജയരാജനും തോമസ് ഐസക്കിനും പിന്നാലെ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനും കോവിഡ്. ഇതേ തുടര്‍ന്ന് സ്റ്റാഫുകളോടും മന്ത്രിയുമായി ബന്ധപ്പെട്ടവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനില്‍കുമാര്‍. സംസ്ഥാനത്ത് 4125 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.


3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 412 പേരുടെ ഉറവിടം വ്യക്തമല്ല. ചികിത്സയിലുള്ളവരുടെ എണ്ണം 40,000 കടന്നു. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ കണക്കുകള്‍.


വിവിധ ജില്ലകളിലായി 2,20,270 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2430 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 122 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. ചികിത്സയിലായിരുന്ന 3007 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ 40,382 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,01,731 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K