23 September, 2020 12:05:47 PM
കോട്ടയത്ത് രണ്ട് കോവിഡ് മരണം കൂടി

കോട്ടയം: കോട്ടയത്ത് രണ്ടു കോവിഡ് മരണം കൂടി. പൂവൻതുരുത്ത് ജിഷ വില്ലയിൽ പി.ജെ.ജോസഫ് (ബാബു 65) ആണ് മരിച്ച ഒരാൾ. ചൊവ്വാഴ്ചയാണ് ഇദ്ദേഹം മെഡിക്കൽ കോളജിൽ പ്രവേശിക്കപ്പെട്ടത്. രാത്രി തന്നെ മരിച്ചു. സംസ്കാരം വ്യാഴാഴ്ച്ച 11ന് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച്, പള്ളം സി.എസ്.ഐ പളളിയിൽ. ഭാര്യ: ശോഭന
മക്കൾ: ജിഷ, ജിനേഷ്, മരുമകൻ: ജോബി.
കോട്ടയം സ്വദേശിയായ മനോജ് സ്റ്റീഫൻ തോമസ് (56) എന്നയാൾകൂടി ചൊവ്വാഴ്ച്ച രാത്രി കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.