22 September, 2020 03:41:19 PM


പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ട 'ഏഴു കുഞ്ഞുങ്ങൾ' കളിച്ച് മദിച്ച് കാസിരംഗയില്‍



ദിസ്പൂര്‍: അസമിലെ കാസിരംഗ സെന്‍റർ ഫോർ വൈൽഡ് ലൈഫ് റീഹാബിലിറ്റേഷൻ ആൻഡ് കൺസേര്‍വേഷൻ (സിഡബ്ല്യുആര്‍സി) കേന്ദ്രത്തിലെ ഏഴ് കാണ്ടാമൃഗക്കുഞ്ഞുങ്ങള്‍ കൌതുകമുണര്‍ത്തുന്നു. കാസിരംഗയിലുണ്ടായ പ്രളയത്തിൽ നിന്ന് രക്ഷപ്പെടുത്തിയാണ് ഈ കുഞ്ഞുങ്ങളെ പുനരധിവാസത്തിനായി ഇവിടെയെത്തിച്ചത്. കഴിഞ്ഞ വര്‍ഷം അഞ്ച് കാണ്ടാമൃഗക്കുഞ്ഞുങ്ങൾക്കാണ് സിഡബ്ല്യുആര്‍സി അഭയം നൽകിയത്. ഇത്തവണ രണ്ടും.


പ്രളയത്തിൽ അനാഥരായ ഈ 'കുഞ്ഞുങ്ങളെ' സദാസമയവും നിരീക്ഷിക്കുന്നതിനായി വെറ്ററിനറി വിദഗ്ധരുടെ ഒരു സംഘവും ഇവിടെയുണ്ട്. കുഞ്ഞുങ്ങളിൽ ആറ് പേർക്ക് രണ്ടര വയസോളം പ്രായമുണ്ട്. ഒന്നിന് ഒരു വയസ് തികയുന്നതേയുള്ളു. മുതിർന്നവരെ പുറത്തേക്ക് മേയാൻ വിടുന്നുണ്ടെങ്കിലും കുഞ്ഞ് ഇപ്പോഴും വെറ്ററിനറി ടീമിന്‍റെ നിരീക്ഷണത്തിൽ തന്നെ കഴിയുകയാണ്. കുറച്ച് കൂടി വലുതാകുമ്പോൾ ഈ കാണ്ടാമൃഗങ്ങളെയെല്ലാം സ്വതന്ത്രരാക്കി വനത്തിലേക്ക് തന്നെ അയക്കുമെന്നാണ് അധികൃതർ പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K