15 September, 2020 07:03:51 PM


മുഖ്യമന്ത്രി ഒപ്പിട്ട ഫയല്‍ ചോര്‍ന്നു; ഭരണ പരിഷ്‌കാര വകുപ്പിലെ ഉദ്യോഗസ്ഥക്കെതിരെ നടപടി



തിരുവനന്തപുരം: മുഖ്യമന്ത്രി ഒപ്പിട്ട ഫയല്‍ ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥക്കെതിരെ നടപടിയെന്ന് സൂചന. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയെ സ്ഥലം മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി അമേരിക്കയിലായിരുന്ന സമയത്ത് വ്യജ ഒപ്പിട്ടെന്ന ആരോപണവുമായി ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത് എത്തിയിരുന്നു. ഈ വിഷയം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ പശ്ചാത്തലത്തിലാണ് നടപടി എന്നറിയുന്നു. ഉദ്യോഗസ്ഥയെ സമൂഹ്യനീതി വകുപ്പിലേക്കാണ് നിയമിച്ചത്.


ഒപ്പ് തന്‍റേതാണെന്നും മലയാള ഭാഷാ ദിനാചരണത്തിന്‍റെ ഭാഗമായുള്ള ഫയലില്‍ ഡിജിറ്റല്‍ രൂപത്തിലാണ് ഒപ്പ് ഇട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.മുഖ്യമന്ത്രി ഒപ്പിട്ട ഫയല്‍ ചോര്‍ന്നു, ഉദ്യോഗസ്ഥക്കെതിരെ നടപടി ബി.ജെ.പി വക്താവിന് ഫയല്‍ എങ്ങനെ ലഭിച്ചുവെന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. വിവരാവകാശ നിയമപ്രകാരം ഫയല്‍ ലഭിച്ചുവെന്നായിരുന്നു സന്ദീപ് വാര്യര്‍ അവകാശപ്പെട്ടത്. അതേസമയം അണ്ടര്‍ സെക്രട്ടറി മുതല്‍ ഡെപ്യൂട്ടി സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥരുടെ പൊതുസ്ഥലം മാറ്റത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് അധികൃതര്‍ പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K