15 September, 2020 12:59:07 PM


ചൈ​ന​യി​ലെ ന​യ​ത​ന്ത്ര​പ്ര​തി​നി​ധിയെ അ​മേ​രി​ക്ക മ​ട​ക്കി വി​ളി​ക്കുന്നു



വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക- ചൈ​ന ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കു​ന്നു. ചൈ​ന​യി​ലെ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി ടെ​റി ബ്രാ​ൻ​സ്റ്റാ​ഡി​നെ മ​ട​ക്കി വി​ളി​ക്കാ​ൻ അ​മേ​രി​ക്ക തീ​രു​മാ​നി​ച്ചു. ഒ​ക്ടോ​ബ​ർ ആ​ദ്യം അ​ദ്ദേ​ഹം മ​ട​ങ്ങു​മെ​ന്ന് അ​മേ​രി​ക്ക​ൻ എം​ബ​സി​യാ​ണ് അ​റി​യി​ച്ച​ത്.


2017മു​ത​ൽ ബ്രാ​ൻ​സ്റ്റാ​ഡ് ചൈ​ന​യി​ലെ അ​മേ​രി​ക്ക​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യു​ടെ ചു​മ​ത​ല വ​ഹി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. വ്യാ​പാ​ര, സാ​ങ്കേ​തി​ക വി​ദ്യാ മേ​ഖ​ല​ക​ളി​ലും കോ​വി​ഡ് സം​ബ​ന്ധ​മാ​യു​മെ​ല്ലാം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം തീ​ർ​ത്തും വ​ഷ​ളാ​യ​തോ​ടെ​യാ​ണ് അ​മേ​രി​ക്ക ഇ​ത്ത​ര​ത്തി​ലൊ​രു ക​ടു​ത്ത തീ​രു​മാ​ന​ത്തി​ലേ​ക്ക് നീ​ങ്ങി​യ​തെ​ന്നാ​ണ് സൂ​ച​ന.


അ​തേ​സ​മ​യം, ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ മ​ട​ക്കി വി​ളി​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ഒ​ന്നും ന​ൽ​കി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി ബ്രാ​ൻ​സ്റ്റാ​ഡ് ഫോ​ണി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം വ​ന്ന​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K