09 September, 2020 07:23:40 AM


പിണറായി വിജയന്‍റേത് അടഞ്ഞ മനസ്: മുഖ്യമന്ത്രിയുടേത് തുറന്ന മനസായിരിക്കണം - ഉമ്മൻ ചാണ്ടി



തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അടഞ്ഞ മനസാണുള്ളതെന്നും മുഖ്യമന്ത്രിയാകുമ്പോൾ അങ്ങനെ പാടില്ലെന്നും കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. സ്വകാര്യ മലയാളം വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉമ്മൻ ചാണ്ടി ഇക്കാര്യം പറഞ്ഞത്.


മുഖ്യമന്ത്രി തുറന്ന മനസോടു കൂടിയായിരിക്കണം ഇരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി ഒരു തീരുമാനമെടുത്താൽ അതിൽ നിന്നും മാറില്ല. അതിൽ തന്നെ നിൽക്കും. തീരുമാനമെടുക്കുന്ന വേളയിൽ വിഷയവുമായി ബന്ധപ്പെട്ട ശരിയും തെറ്റും കണക്കിലെടുക്കണമെന്നും അങ്ങനെ ചെയ്യുന്നതിലൂടെ ജനാധിപത്യത്തിന് നാം ശക്തി പകരുകയാണെന്നും മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടി പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K