06 September, 2020 07:57:25 PM


ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ്: ഉറവിടം വ്യക്തമല്ല; ആരോഗ്യ പ്രശ്നങ്ങളില്ല



തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ല. മന്ത്രിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അടക്കമുള്ളവർ നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു. ആന്റിജൻ പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഉടൻ ശ്രവ പരിശോധന നടത്തും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K