06 August, 2020 01:12:36 PM


സംഭവം മാസ് ആയി; പക്ഷെ 'രാക്ഷസി' വൈറലായപ്പോള്‍ നഷ്ടപ്പെട്ടത് വലിയ തുക



കൊല്ലം 'എ​ൻ ക​ര​ളി​ൽ താ​മ​സി​ച്ചാ​ൽ.. രാ​ക്ഷ​സി...' പാ​ട്ടിന്‍റെ അ​ക​മ്പ​ടി​യോ​ടെ മ​ഞ്ഞ​നി​റ​മു​ള്ള ബൈ​ക്കി​ൽ അ​തേ​നി​റ​മു​ള്ള വേ​ഷ​മ​ണി​ഞ്ഞ് സവാരി നടത്തിയ പെ​ൺ​കു​ട്ടിയ്ക്ക് കിട്ടിയത് എട്ടിന്‍റെ പണി. മോഡല്‍ കൂടിയായ തട്ടാര്‍കോണം സ്വദേശിനിയായ പെണ്‍കുട്ടി കൊ​ല്ലം ഫാ​ത്തി​മ കോ​ള​ജി​ന്​ മു​ന്നി​ലെ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ അ​തി​നെ​ക്കാ​ൾ വേ​ഗ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ൽ പ​രാ​തി​യെ​ത്തുകയായിരുന്നു. 


ഹെല്‍മെറ്റും ലൈസന്‍സുമില്ലാതെയുള്ള  ബൈക്കില്‍ കറങ്ങിയതിന്‍റെ വീഡിയോ ചലച്ചിത്ര ഗാനത്തിന്‍റെ അകമ്പടിയോടെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ വിനയാകുമെന്ന് മോഡല്‍ കൂടിയായ പെണ്‍കുട്ടി അറിഞ്ഞില്ല. വീഡിയോ കണ്ട ചിലര്‍ മോട്ടോര്‍വാഹനവകുപ്പിന് ഇത് കൈമാറി. 18 വ​യ​സ്സ്​ തി​ക​യാ​ത്ത പെ​ൺ​കു​ട്ടി രൂ​പ​മാ​റ്റം വ​രു​ത്തി​യ ബൈ​ക്കി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്നെ​ന്നാ​യി​രു​ന്നു പ​രാ​തി. ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​ട്ടി​ല്ല, ബൈ​ക്കി​ന്​ സൈ​ഡ് മി​റ​ർ ഇ​ല്ല എ​ന്ന​തു​ൾപ്പെ​ടെ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ വ​ന്ന​തോ​ടെ സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ കൊ​ല്ലം എ​ൻ​ഫോ​ഴ്​​സ്മെൻറ് ആ​ർ.​ടി.​ഒ ഡി. ​മ​ഹേ​ഷ് എം.​വി.​ഐ സു​മോ​ദ് സ​ഹ​ദേ​വ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.


ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​രി​ലൂ​ടെ ബൈ​ക്കിന്‍റെ ഉ​ട​മ കൊ​ല്ലം പു​ന്ത​ല​ത്താ​ഴം സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ യു​വാ​വിന്‍റെ വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം ബൈ​ക്കോ​ടി​ച്ച പെ​ൺ​കു​ട്ടി​യെ വി​ളി​ച്ചു​വ​രു​ത്തി. ലൈ​സ​ൻ​സു​ണ്ടോ എ​ന്നാ​യി​രു​ന്നു ആ​ദ്യ പ​രി​ശോ​ധ​ന. ഗിയറില്ലാ വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് മാത്രമാണ് ഉള്ളതെന്ന്​ ക​ണ്ടെ​ത്തി. ലൈസന്‍സില്ലാത്തവര്‍ വാഹനമോടിച്ചാല്‍ ഓടിച്ചയാള്‍ക്കു മാത്രമല്ല ബൈക്കുടമയ്ക്കും പിഴയുണ്ടാകും. ബൈക്ക് പരിശോധിച്ചപ്പോള്‍ പലതവണ രൂപമാറ്റം വരുത്തിയതായി കണ്ടെത്തി. 


ഗി​യ​റു​ള്ള ബൈ​ക്ക് ഓ​ടി​ച്ച​തി​ന്​ 10000, ബൈ​ക്ക് രൂ​പ​മാ​റ്റം വ​രു​ത്തി​യ​തി​ന് 10000, ഹെ​ൽ​മ​റ്റി​ല്ലാ​തെ ബൈ​ക്കോ​ടി​ച്ച​തി​ന്​ 500 രൂ​പ​യും ചേ​ർ​ത്ത് 20,500 രൂ​പ പി​ഴ അ​ട​യ്ക്കാ​നുള്ള ചെ​ക്ക് റി​പ്പോ​ർ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​മാ​റി. പെണ്‍കുട്ടിയുടെ നിലവിലുള്ള ലൈസന്‍സ് റദ്ദ് ചെയ്യാനും നടപടി തുടങ്ങി. ബൈ​ക്കിെൻറ ആ​ർ.​സി ബു​ക്കും ലൈ​സ​ൻ​സും പി​ടി​ച്ചെ​ടു​ത്തു. 15 ദി​വ​സ​ത്തി​ന​കം കൊ​ല്ലം ആ​ർ.​ടി.​ഒ​ക്ക്​ മു​ന്നി​ൽ ഹി​യ​റി​ങ്ങി​ന്​ ഹാ​ജ​രാ​ക​ാനാണ് നിര്‍ദ്ദേശം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K