04 August, 2020 07:50:52 PM
പൂഞ്ഞാര്‍ പനച്ചിപ്പാറ ഇല്ലത്താഴത്ത് ബാലകൃഷ്ണമേനോന്‍ അന്തരിച്ചു

ഏറ്റുമാനൂര്‍ : പൂഞ്ഞാര്‍ പനച്ചിപ്പാറ ഇല്ലത്താഴത്ത് എസ്. ബാലകൃഷ്ണമേനോന്‍ (91) ഏറ്റുമാനൂരില്‍ ശക്തിനഗറിലുള്ള മകളുടെ വസതിയില്‍ അന്തരിച്ചു. ഭാര്യ: കോട്ടയം പോളശ്ശേരില്‍ കുടുംബാംഗം പുഷ്കലാദേവി. മക്കള്‍: മിനു ബി മേനോന്‍, സതി ബി മേനോന്‍ (എല്‍ഐസി ഓഫ് ഇന്ത്യ ഡിവിഷണല്‍ ഓഫീസ്, കോട്ടയം), മായാ ബി മേനോന്‍ (നാഗാലാന്‍ഡ്), ബി.ഗോപകുമാര്‍ (ഖത്തര്‍), മരുമക്കള്‍: പി.നന്ദകുമാര്‍, നടുവിലറയ്ക്കല്‍, കാരാപ്പുഴ (ബിസിനസ്), എസ്.ആര്‍. പത്മകുമാര്‍, ശ്രീരാമവിലാസം (നന്ദനം), ശക്തിനഗര്‍, ഏറ്റുമാനൂര്‍ (സണ്‍സ്റ്റാര്‍ ഹോസ്പിറ്റാലിറ്റി, പാലാ), ദിനേശ് പി.ഡി, ശാസ്താസദനം, പനച്ചിപ്പാറ (നാഗാലാന്‍ഡ്), സുമാ ഗോപകുമാര്‍ (അസോ.പ്രൊഫസര്‍, സെന്‍റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളേജ്, ചൂണ്ടച്ചേരി). സംസ്കാരം നാളെ 2ന് പനച്ചിപ്പാറയിലെ വീട്ടുവളപ്പില്‍.