31 July, 2020 06:39:15 PM


നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെടെ ഏറ്റുമാനൂരില്‍ ഇന്ന് 6 പേര്‍ക്ക് കോവിഡ്



ഏറ്റുമാനൂര്‍: നഗരസഭാ കൌണ്‍സിലര്‍ ഉള്‍പ്പെടെ ഏറ്റുമാനൂരില്‍ ഇന്ന് 6 പേര്‍ക്ക് കോവിഡ്. ടൌണ്‍ വാര്‍ഡിലെ കൌണ്‍സിലര്‍ക്കാണ് ഇന്ന് കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ ദിവസം 45 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സ്വകാര്യപച്ചക്കറി മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത് ഇദ്ദേഹത്തിന്‍റെ വാര്‍ഡിലാണ്. കൌണ്‍സിലറുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വയം ക്വാറന്‍റയിനില്‍ പ്രവേശിച്ചു.


മാര്‍ക്കറ്റുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ലിസ്റ്റ് കഴിഞ്ഞ ദിവസങ്ങളില്‍ ഈ കൌണ്‍സിലര്‍ കൂടി ചേര്‍ന്നാണ് തയ്യാറാക്കിയത്. രോഗലക്ഷണങ്ങളുണ്ടായതിനെതുടര്‍ന്ന് കഴിഞ്ഞ 28നാണ് കൌണ്‍സിലര്‍ പരിശോധനയ്ക്ക് വിധേയനായത്. ഇന്ന് അതിരമ്പുഴയിലും ആറ് പേര്‍ക്ക് കോവിഡ് പോസിറ്റീവായിട്ടുണ്ട്. അതേസമയം, ഏറ്റുമാനൂരില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.


കോട്ടയം ജില്ലയില്‍ ഇന്ന് പായിപ്പാട് ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. ഇവിടെ 15 പേരുടെ പരിശോധനാ ഫലം പോസിറ്റീവായി. കുറിച്ചി ഗ്രാമപഞ്ചായത്ത് (7), എരുമേലി, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകള്‍, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി (6 വീതം), ചങ്ങനാശേരി മുനിസിപ്പാലിറ്റി, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് (5വീതം) എന്നിവയാണ് പുതിയതായി കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.7K