29 July, 2020 08:46:47 AM


കോട്ടയം സ്വദേശിനി ന​ഴ്സ് യുഎസിൽ കു​ത്തേ​റ്റു മ​രി​ച്ചു; ഭർത്താവ് അറസ്റ്റിൽ



ഫ്ലോ​റി​ഡ: അ​മേ​രി​ക്കയി​ലെ സൗ​ത്ത് ഫ്ലോ​റി​ഡ​യി​ൽ മ​ല​യാ​ളി ന​ഴ്സ് കു​ത്തേ​റ്റു മ​രി​ച്ചു. കോ​ട്ട​യം സ്വ​ദേ​ശി മെ​റി​ൻ ജോ​യി (29) ആ​ണ് മ​രി​ച്ച​ത്. ബ്രോ​വാ​ഡ് ഹെ​ൽ​ത്ത് കോ​റ​ൽ സ്പ്രിം​ഗ്സ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ മെ​റി​ൻ ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങ​വേ​യാ​ണ് കൊ​ല ചെ​യ്യ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ വെ​ളി​യ​നാ​ട് സ്വ​ദേ​ശി ഭ​ർ​ത്താ​വ് ഫി​ലി​പ്പ് മാ​ത്യു​വി​നെ(​നെ​വി​ൻ) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 


കാ​റി​ലെ​ത്തി​യ നെ​വി​ൻ മെ​റി​നെ 17 ത​വ​ണ കു​ത്തി​യ ശേ​ഷം വാ​ഹ​നം ക​യ​റ്റി​യി​റ​ക്കി​യെ​ന്നാണ് റിപ്പോർട്ട്. തു​ട​ർ​ന്നു കാ​റോ​ടി​ച്ച് സ്ഥ​ല​ത്തു​നി​ന്ന് പോ​വു​ക​യും ചെ​യ്തു. മെ​റി​നെ ഉ​ട​ന്‍​ത​ന്നെ പൊം​പാ​നോ ബീ​ച്ചി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ദ​മ്പ​തി​ക​ൾ ര​ണ്ടു വ​ർ​ഷ​മാ​യി അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നു. 


മി​ഷി​ഗ​ണി​ലെ വി​ക്സ​നി​ല്‍ ജോ​ലി​യു​ള്ള നെ​വി​ന്‍ ഇ​ന്ന​ലെ കോ​റ​ല്‍ സ്പ്രിം​ഗ്സി​ലെ ഹോ​ട്ട​ലി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. കൃ​ത്യം ന​ട​ത്തി​യ ശേ​ഷം ഹോ​ട്ട​ൽ മു​റി​യി​ലെ​ത്തി​യ നെ​വി​ൻ സ്വ​യം മു​റി​വേ​ൽ​പ്പി​ച്ച് ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ആ​ശു​പ​ത്രി​യി​ലാ​ക്കി. നെ​വി​നെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി​യിട്ടുണ്ട്.


ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ നാ​ട്ടി​ല്‍ വെ​ച്ച് ദ​മ്പ​തി​ക​ൾ വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു നെ​വി​ൻ ത​നി​യെ അ​മേ​രി​ക്ക​യി​ലേ​ക്ക് മ​ട​ങ്ങി. മ​ക​ൾ നോ​റ​യെ(​ര​ണ്ടു വ​യ​സ്) മാ​താ​പി​താ​ക്ക​ളെ ഏ​ല്പി​ച്ചു മെ​റി​നും യു​എ​സി​ലെ​ത്തി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K