19 July, 2020 01:30:50 AM


രോഗികൾ വര്‍ധിച്ചാല്‍ രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് ചികിത്സ വീട്ടില്‍ - മുഖ്യമന്ത്രി


CM Pressmeet


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന വന്നാല്‍ രോഗലക്ഷണമില്ലാത്തവരേയും ഗുരുതരപ്രശ്‌നങ്ങളില്ലാത്തവര്‍ക്കും വീടുകളില്‍ തന്നെ ചികിത്സ നല്‍കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി. ഇത്തരത്തില്‍ ഉള്ളവരെ വീടുകളില്‍ തന്നെ താമസിച്ച് പരിചരിച്ചാല്‍ മതിയെന്ന് വിദഗ്ധര്‍ ഉപാധികളോടെ നിര്‍ദേശിച്ചിട്ടുണ്ട്.


സംസ്ഥാനത്ത് നിലവില്‍ 60 ശതമനത്തിനു മുകളില്‍ രോഗികളും രോഗലക്ഷണം പ്രകടിപ്പിക്കാത്തവരാണ്. തൊട്ടടുത്ത് ചികിത്സാ കേന്ദ്രം ഉണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ അപകടസാധ്യത വിഭാഗത്തില്‍ പെടാത്തവരായ രോഗികളെ വീട്ടില്‍ തന്നെ കഴിയാന്‍ അനുവദിക്കാം.. മറ്റ് ചില രാജ്യങ്ങളിലേയും അനുഭവം കാണിക്കുന്നു, എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.


രോഗികളുടെ എണ്ണം സംസ്ഥാനത്ത് കൂടുതലായി ഉയര്‍ന്നാല്‍ ഇത്തരം നിര്‍ദേശങ്ങള്‍ പരിഗണിക്കേണ്ടി വന്നേക്കാം. നിരവധി ജില്ലകളില്‍ രോഗികളുടെ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സ്വകാര്യ ആശുപത്രികള്‍ക്കും കോവിഡ് ചികിത്സ നടത്താന്‍ അനുമതി നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. ചെറുകിട-ഇടത്തരം സ്വകാര്യ ആശുപത്രികള്‍ക്ക് പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രം നടത്താനുള്ള അനുമതി നല്‍കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K