16 July, 2020 06:07:30 PM


യുഎഇ ആക്ടിങ് കോൺസൽ ജനറൽ രണ്ടുദിവസം മുമ്പ് ഇന്ത്യ വിട്ടു



തിരുവനന്തപുരം: യുഎഇ ആക്ടിങ് കോൺസൽ ജനറൽ ഇന്ത്യ വിട്ടു. തിരുവനന്തപുരത്തെ കോൺസൽ ജനറൽ ചുമതല വഹിക്കുന്ന റാഷിദ് ഖമീസ് അലി അൽ ഷമേലിയാണ് ഇന്ത്യയിൽനിന്ന് പോയത്. ഇദ്ദേഹം രണ്ടുദിവസം മുമ്പ് ഡൽഹിയിൽനിന്ന് യുഎഇയിലേക്ക് പോയതായി  ഉന്നത വൃത്തങ്ങൾ ന്യൂസ് 18 നോട് സൂചിപ്പിച്ചു.


ആക്ടിങ് കോൺസൽ ജനറലിന്റെ പേരിലാണ് ഡിപ്ലോമാറ്റിക് ബാഗ് എന്ന വ്യാജേന 30 കിലോ സ്വർണമടങ്ങിയ  ബാഗ്  എയർ കാർഗോയിൽ എത്തിയത്  എത്തിയത്.  ജൂലൈ അഞ്ചിന് സ്വർണമടങ്ങിയ ബാഗ് വിട്ടുകിട്ടാൻ താൻ വിമാനത്താവളത്തിൽ ബന്ധപ്പെട്ടത് ആക്ടിങ് കോൺസൽ ജനറൽ  പറഞ്ഞ പ്രകാരമാണ് എന്ന് സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന  ഹൈക്കോടതിയിൽ നൽകിയ മുൻ‌കൂർ ജ്യാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.


2019 സെപ്റ്റംബർ മാസത്തിൽ കോൺസുലേറ്റിൽ നിന്നും രാജിവെച്ച താൻ കോൺസുലേറ്റ് അധികൃതർ ആവശ്യപ്പെടുന്ന പ്രകാരം അവരുടെ ജോലികൾ ചെയ്തിരുന്നതായും അത്തരം ഒന്നായാണ് വിമാനത്താവളവുമായി ബന്ധപ്പെട്ടത് എന്നും സ്വപ്ന ജ്യാമ്യാപേക്ഷയിൽ പറഞ്ഞു. ആക്ടിങ് കോൺസൽ ജനറൽ ഞായറാഴ്ച  തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പോയതായാണ് സൂചന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K