11 July, 2020 06:09:42 PM


എം.ശിവശങ്കര്‍ ഐഎഎസ് സ്വന്തമാക്കിയത് ക്രമവിരുദ്ധമായെന്ന് റിപ്പോര്‍ട്ട്



തിരുവനന്തപുരം: എം.ശിവശങ്കര്‍ ഐഎഎസ് സ്വന്തമാക്കിയത് ക്രമവിരുദ്ധമായാണെന്ന് റിപ്പോര്‍ട്ട്. പിണറായി വിജയന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇ.കെ.നയനാര്‍ മുഖ്യമന്ത്രിയുമായിരിക്കെ അര്‍ഹരെ മറികടന്ന് ശിവശങ്കര്‍ കണ്‍ഫേര്‍ഡ് ഐഎഎസ് സ്വന്തമാക്കിയെന്നാണ് ജയ്‌ഹിന്ദ്‌ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. അന്നത്തെ യു.പി.എസ്.സി സെക്രട്ടറി, യു.പി.എസ്.സി ചെയര്‍മാന്‍, ഡി.ഒ.പി.ടി സെക്രട്ടറി, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി എന്നിവരെ സ്വാധീനിച്ചാണ് ശിവശങ്കര്‍ ഐ.എ.എസ് സ്വന്തമാക്കിയതെന്നും പറയുന്നു. 


2000-ല്‍ യു.പി.എസ്.സി ആന്‍ഡ് ഡി.ഒ.പി.ടി കേരളത്തില്‍ 5 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്‌. 5 ഒഴിവുകളിലേക്കായി 15 പേരുടെ ലിസ്റ്റാണ് നല്‍കേണ്ടിയിരുന്നത്. ഈ ലിസ്റ്റില്‍ ശിവശങ്കര്‍ ഉണ്ടായിരുന്നില്ലത്രേ. 17-ാം സ്ഥാനക്കാരനായ ശിവശങ്കറിന് ഐ.എ.എസ് നല്‍കുന്നതിനായി ലിസ്റ്റിലുള്ള 15-ാമത്തെ പേരുകാരനായ ഡെപ്യൂട്ടി കളക്ടര്‍ കെ.നടേശനെ നിയമവിരുദ്ധമായി സസ്പെന്‍ഡ് ചെയ്തതിന് ശേഷം പതിനഞ്ചാമനായി ശിവശങ്കറിനെ ഉള്‍പ്പെടുത്തിയെന്നാണ് ആരോപണം. ഡെപ്യൂട്ടി കളക്ടറായിരുന്ന കാലഘട്ടത്തില്‍ ഇടത് സര്‍ക്കാരിനും സിപിഎമ്മിനും വഴിവിട്ട സഹായങ്ങള്‍ നല്‍കിയതിന്‍റെ പ്രത്യുപകാരമായാണ് ശിവശങ്കറിനെ തേടി ഐഎഎസ് പദവി എത്തിയതെന്നാണ് റിപ്പോര്‍ട്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K