06 July, 2020 12:37:07 PM


ആരോഗ്യപ്രവർത്തകർക്കായുളള അഭിമുഖം റദ്ദാക്കി; അപേക്ഷകള്‍ ജൂലായ് 7ന് മുമ്പ്



ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ വച്ച് ജൂലായ് 8 ബുധനാഴ്ച നടത്താനിരുന്ന ആരോഗ്യപ്രവർത്തകർക്കായുളള അഭിമുഖം കോവിഡ് - 19 സമൂഹവ്യാപനം സംശയിക്കുന്ന സാഹചര്യത്തില്‍  റദ്ദാക്കി. അപേക്ഷകർ ബയോഡാറ്റ kmchetr@gmail.com എന്ന വിലാസത്തില്‍ ജൂലായ് 7ന് (ചൊവാഴ്ച) വൈകിട്ട് 4 മണിക്ക് മുന്‍പ് ഈ മെയില്‍ ചെയ്യണമെന്ന് അഡ്മിനിസ്ടേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ് സജിത് കുമാര്‍ അറിയിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K