03 July, 2020 06:16:35 PM


ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു



കൊച്ചി: ശബരിമല വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റേററ്റ് ഭൂമി എറ്റെടുക്കാനും നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവയ്ക്കാനുമുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. ജൂലൈ 21 വരെയാണ് സര്‍ക്കാര്‍ നടപടികള്‍ക്ക് സ്റ്റേ. എസ്റ്റേറ്റ് കൈവശമുള്ള അയന ചാരിചാരിറ്റബിള്‍ സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് എ.കെ ജയശങ്കരന്‍ നമ്ബ്യാരുടെ ഇടക്കാല ഉത്തരവ്.


ചെറുവള്ളി എസ്റ്റേറ്റില്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള രണ്ടായിരം ഏക്കര്‍ ഭൂമി കോടതിയില്‍ പണം കെട്ടി വച്ച്‌ ഏറ്റടുക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഭൂമിയില്‍ 600ഓളം ഏക്കര്‍ കൈവശമുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് ' നഷ്ടപരിഹാരം നേരിട്ട് ലഭിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.


സര്‍ക്കാര്‍ ഭൂമിയാണെങ്കില്‍ കൈവശക്കാര്‍ക്ക് എന്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ചോദിച്ചു. ഭൂമി വിലയല്ല, മറിച്ച്‌ മരങ്ങള്‍ ഉള്‍പ്പടെയുള്ള ചമയങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുകയാണ് കോടതിയില്‍ കെട്ടിവയക്കുന്നതെന്ന് സര്‍ക്കാര്‍ വിശദികരിച്ചു. ഭൂമിയുടെ ഉടമസ്ഥവകാശം തെളിയിക്കാന്‍ സര്‍ക്കാര്‍ സിവില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് ഹാരിസണ്‍ മലയാളം കമ്ബനി സമര്‍പ്പിച്ച ഹര്‍ജിയില്‍ നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടന്ന് ഹര്‍ജി ഭാഗം വാദിച്ചു.


ഭൂമി ഏറ്റെടുക്കുമ്ബോള്‍ ഉടമസ്ഥവകാശ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കില്‍ നഷ്ട പരിഹാരത്തുക കോടതിയില്‍ കെട്ടിവയ്ക്കണമെന്നാണ് നിയമ വ്യവസ്ഥയെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവയ്ക്കാതെ നേരിട്ട് കൈമാറണമെന്നാണ് കൈവശക്കാരായ അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആവശ്യം.കേസ് വിശദമായ വാദത്തിനായി ജലൈ 21 ലേക്ക് മാറ്റി.


വിമാനത്താവളവത്തിനായി ഭൂമി ഏറ്റെടുക്കാന്‍ കഴിഞ്ഞ മാസമായിരുന്നു റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. ഭൂമി ഏറ്റെടുക്കല്‍ നടപടിക്കായി കോട്ടയം കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പ​ദ്ധ​തി​ക്ക്​ സ​ര്‍​ക്കാ​ര്‍ ത​ത്ത്വ​ത്തി​ല്‍ അം​ഗീ​കാ​രം ന​ല്‍​കിയതിനു പിറകേയായിരുന്നു ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോവാനുള്ള തീരുമാനം.


കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവുമായി മുന്നോട്ടു പോകുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇപ്പോള്‍ റവന്യു പ്രിന്‍സിപ്പള്‍ സെക്രട്ടറി ജയതിലക് ഉത്തരവ് പുറപ്പെുവിക്കുകയായിരുന്നു. ആകെ 2263.13 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്.


ശബരിമല തീര്‍ഥാടകര്‍ക്കുള്ള വിമാനത്താവളം കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കുന്നതിന് 2017 ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അന്നത്തെ അഡീ.ചീഫ് സെക്രട്ടറി പി.എച്ച്‌.കുര്യന്‍ അധ്യക്ഷനായ സമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. കൊ​ച്ചി, ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ മോ​ഡ​ലി​ല്‍ പൊ​തു-​സ്വ​കാ​ര്യ പങ്കാളിത്ത സം​രം​ഭമായി ശബരിമല വിമാനത്താവള പദ്ധതിയും ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K