25 June, 2020 08:12:02 PM


എം.ജി. നാലാം സെമസ്റ്റർ എൽ.എൽ.ബി.; അതത് ജില്ലയിൽ പരീക്ഷയെഴുതാൻ അപേക്ഷിക്കാം



കോട്ടയം: ജൂലൈ 10ന് ആരംഭിക്കുന്ന മഹാത്മാഗാന്ധി സർവകലാശാല നാലാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി., ബി.കോം. എൽ.എൽ.ബി., ബി.ബി.എ. എൽ.എൽ.ബി. വിദ്യാർഥികൾക്ക് അവർ താമസിക്കുന്ന ജില്ലയിൽ പ്രത്യേക പരീക്ഷകേന്ദ്രത്തിൽ പരീക്ഷയെഴുതുന്നതിന് അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ പഠിക്കുന്ന കോളേജിലെ പ്രിൻസിപ്പലിനാണ് അപേക്ഷ നൽകേണ്ടത്. പ്രിൻസിപ്പൽ അപേക്ഷകൾ ക്രോഡീകരിച്ച് വിവരങ്ങൾ ar22exam@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ ജൂൺ 27ന് വൈകീട്ട് അഞ്ചിനകം നൽകണം. ക്രോഡീകരിച്ച് നൽകേണ്ട മാതൃക വെബ്‌സൈറ്റിൽ ലഭ്യമാണ്.


സപ്ലിമെന്ററി പരീക്ഷയെഴുതുന്നവർ പേര്, റഗുലർ രജിസ്റ്റർ നമ്പർ, മുമ്പ് പരീക്ഷയെഴുതിയ കേന്ദ്രം, നിലവിൽ പരീക്ഷയെഴുതുന്ന വിഷയങ്ങൾ, നിലവിൽ പരീക്ഷയെഴുതാൻ തെരഞ്ഞെടുക്കുന്ന കേന്ദ്രം എന്നിവയടക്കമുള്ള അപേക്ഷ ar22exam@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ ജൂൺ 27 വൈകീട്ട് അഞ്ചിനകം നൽകണം. സർവകലാശാലയുടെ അധികാര പരിധിയിലുള്ള ഏത് ലോ കോളേജും വിദ്യാർഥികൾക്ക് പരീക്ഷകേന്ദ്രമായി തെരഞ്ഞെടുക്കാം. മറ്റ് ജില്ലകളിൽ ഓരോ പരീക്ഷകേന്ദ്രം എന്ന നിലയിൽ ക്രമീകരിച്ചിട്ടുണ്ട്.


സർവകലാശാലയുടെ അധികാരപരിധിയിലുള്ള ലോ കോളേജുകളുടെ പട്ടിക ചുവടെ.


എറണാകുളം ജില്ല: എറണാകുളം ഗവൺമെന്റ് ലോ കോളേജ്, പൂത്തോട്ട എസ്.എൻ. കോളേജ്, ആലുവ ഭാരതമാത സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്.

ഇടുക്കി: തൊടുപുഴ അൽ അസ്ഹർ ലോ കോളേജ്, തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്‌കൂൾ ഓഫ് ലോ.

കോട്ടയം: കാണക്കാരി സി.എസ്.ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡീസ്.

പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളേജ്.


മറ്റ് ജില്ലകളിലെ പരീക്ഷ കേന്ദ്രങ്ങൾ ചുവടെ.


തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ്.

കൊല്ലം: ചവറ ഗവൺമെന്റ് കോളേജ്.

ആലപ്പുഴ: ചമ്പക്കുളം ഫാ. പോരുകര സി.എം.ഐ. കോളേജ്.

തൃശൂർ: ഗവൺമെന്റ് ബി.എഡ്. ട്രെയിനിംഗ് കോളേജ്.

മലപ്പുറം: മലപ്പുറം ഗവൺമെന്റ് കോളേജ്.

കോഴിക്കോട്: മീഞ്ചന്ത ഗവൺമെന്റ് കോളേജ്.

വയനാട്: കൽപ്പറ്റ ഗവൺമെന്റ് കോളേജ്.

കണ്ണൂർ: വി.കെ.കെ.എം. വിമൺസ് കോളേജ്.

കാസർഗോഡ്: കാസർഗോഡ് ഗവൺമെന്റ് കോളേജ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K