09 June, 2020 10:41:36 PM


എം.ജി.സർവ്വകലാശാല: പുതുക്കിയ പരീക്ഷ തീയതികൾ


കോട്ടയം: മാർച്ച് 23, 25, 27, 31, ഏപ്രിൽ രണ്ട്, ആറ് തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്) ബിരുദ പരീക്ഷകൾ യഥാക്രമം ജൂൺ 16, 18, 22, 24, 26, 29 തീയതികളിൽ നടക്കും. സമയക്രമം : ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ. വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് രണ്ടുമുതൽ അഞ്ചുവരെ. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.


മാർച്ച് 23, 25, 27, 31, ഏപ്രിൽ രണ്ട് തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്)/ബി.എസ്‌സി. സൈബർ ഫോറൻസിക് (2018 അഡ്മിഷൻ റഗുലർ/2014-2017 അഡ്മിഷൻ റീഅപ്പിയറൻസ്) ബിരുദ പരീക്ഷകൾ യഥാക്രമം ജൂൺ 16, 18, 22, 24, 26 തീയതികളിൽ നടക്കും. സമയക്രമം രാവിലെ 9.30 മുതൽ 12.30 വരെ. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.


മാർച്ച് 23, 25, 27, 30, ഏപ്രിൽ ഒന്ന്, മൂന്ന്, ആറ് തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം. (2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം ജൂൺ 17, 19, 22, 24, 26, 29, ജൂലൈ ഒന്ന് തീയതികളിൽനടക്കും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.


മാർച്ച് 20 മുതൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എം.ബി.എ. (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജൂൺ 16 മുതൽ ആരംഭിക്കും. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K