01 June, 2020 10:54:04 AM
ഭക്ഷണവും തൊഴിലുമില്ല; കൊല്ലത്ത് മറുനാടന്‍ തൊഴിലാളികള്‍ പ്രതിഷേധവുമായി നിരത്തിലിറങ്ങി

കൊല്ലം: തോപ്പിൽക്കടവിൽ മറുനാടന്‍ തൊഴിലാളികളുടെ പ്രതിഷേധം. ഭക്ഷണം ലഭിക്കുന്നില്ലെന്നും നാട്ടിൽ പോകാൻ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയവരിൽ ഭൂരിഭാഗവും. നിലവിൽ തൊഴിൽ ഇല്ലാത്ത സാഹചര്യമാണ്. അടുത്ത ദിവസം ട്രോളിംഗ് നിലവിൽ വരുന്നതോടെ തൊഴിൽ ഇല്ലെന്നും ഇതിനാൽ നാട്ടിലേക്ക് മടങ്ങാൻ സൗകര്യം ഒരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
                                
                                        



