28 May, 2020 09:25:52 PM


ആലപ്പുഴയില്‍ മൂന്ന് വര്‍ഷത്തിനിടെ ആറ് കളക്ടര്‍മാര്‍: മന്ത്രിമാരുടെ തമ്മിലടിയെന്ന് യുഡിഎഫ്



ആലപ്പുഴ: കളക്ടര്‍മാര്‍ക്ക് ഇരിപ്പുറയ്ക്കാതെ ആലപ്പുഴ ജില്ല. മൂന്നു വര്‍ഷത്തിനിടെ ആറുപേരാണു കലക്ടറേറ്റിന്‍റെ പടികയറിയിറങ്ങിയത്. ജില്ലയിൽ കലക്ടര്‍മാര്‍ക്ക് അടിക്കടിയുള്ള സ്ഥലംമാറ്റം മുടക്കമില്ലാതെ തുടരുന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും യുഡിഎഫും രംഗത്തെത്തി. ജില്ലയിലെ മന്ത്രിമാര്‍ക്കിടയിലെ തമ്മിലടിയാണു സ്ഥാന ചലനങ്ങള്‍ക്കു കാരണമെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു.


2017 ല്‍ രണ്ടുപേരാണ് ആലപ്പുഴയില്‍ കലക്ടര്‍മാരായത്. ആദ്യം വീണ എൻ. മാധവനും പിന്നീട് ടി.വി.അനുപമയും. 2018ലും രണ്ടുപേരായിരുന്നു കലക്ടറുടെ കസേരയില്‍. അനുപമ മാറിയപ്പോള്‍ വയനാടന്‍ ചുരമിറങ്ങി എസ്.സുഹാസ് എത്തി. ഒരു വര്‍ഷം പൂര്‍ത്തിയാകുംമുന്‍പ് സുഹാസിന് എറണാകുളത്തേക്കു മാറ്റം. ആ വര്‍ഷം എത്തിയ രണ്ടാമത്തെ കലക്ടര്‍ കലക്ടര്‍ ഡോ. അദീല അബ്ദുല്യ്ക്ക് ജില്ല മുഴുവന്‍ കാണാനുള്ള സമയം പോലും കിട്ടിയില്ല. 4 മാസം കൊണ്ട് വയനാട് ചുരം കയറേണ്ടി വന്നു.


കഴിഞ്ഞവര്‍ഷം മൂന്നാമതൊരു കലക്ടര്‍കൂടി എത്തി. എം.അഞ്ജന. ആറു മാസമാസം തികയുംമുമ്പ് കോട്ടയത്തേക്ക് സ്ഥലം മാറുന്നു. നേരത്തെ ലേബര്‍ കമ്മിഷണര്‍ കമ്മിഷണര്‍ ആയിരുന്ന എ.അലക്സാണ്ടറാണ് ആലപ്പുഴയുടെ പുതിയ കലക്ടറായി ഇനി ചാര്‍ജെടുക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K