20 May, 2020 01:45:39 PM


ല​ണ്ട​നി​ല്‍ നിന്നും189 മ​ല​യാ​ളി​ക​ൾ കൊ​ച്ചി​യി​ൽ പറന്നിറങ്ങി; ദുബായ് വിമാനം രാത്രി എത്തും



കൊ​ച്ചി: ല​ണ്ട​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന 189 മ​ല​യാ​ളി​ക​ളെ കൊ​ച്ചി​യി​ലെ​ത്തി​ച്ചു. എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ ല​ണ്ട​നി​ല്‍​നി​ന്നും മും​ബൈ വ​ഴി ബു​ധ​നാ​ഴ്ച രാ​വി​ലെ 7.10 നാ​ണ് വി​മാ​നം നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ​ത്. ഈ ​വി​മാ​ന​ത്തി​ല്‍ 300 യാ​ത്രി​ക​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 111 പേ​ര്‍ മും​ബൈ​യി​ലി​റ​ങ്ങി. ബാ​ക്കി​യു​ള്ള 189 യാ​ത്രി​ക​രാ​ണു നെ​ടു​മ്പാ​ശേ​രി​യി​ലി​റ​ങ്ങി​യ​ത്. ഇ​വ​രെ പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷം വി​വി​ധ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി. ഇ​തി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ നേ​ര​ത്തേ സ്വീ​ക​രി​ച്ചി​രു​ന്നു.


ദു​ബാ​യി​ല്‍​നി​ന്ന് ഇ​ന്ന് രാ​ത്രി 8.40 ന് ​മ​റ്റൊ​രു വി​മാ​നം​കൂ​ടി കൊ​ച്ചി​യി​ലെ​ത്തും. ഇ​ന്ന​ലെ കോ​ലാ​ലം​പൂ​രി​ല്‍​നി​ന്നും ദ​മാം​മി​ല്‍​നി​ന്നും മ​ല​യാ​ളി​ക​ള്‍ കൊ​ച്ചി​യി​ലെ​ത്തി​യി​രു​ന്നു. ദ​മാം-​കൊ​ച്ചി വി​മാ​ന​ത്തി​ല്‍ 142 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 55 പേ​ര്‍ പു​രു​ഷ​ന്‍​മാ​രും 87 പേ​ര്‍ സ്ത്രീ​ക​ളു​മാ​ണ്. പ​ത്ത് വ​യ​സി​ല്‍ താ​ഴെ​യു​ള്ള 16 കു​ട്ടി​ക​ളും 43 ഗ​ര്‍​ഭി​ണി​ക​ളും ര​ണ്ട് മു​തി​ര്‍​ന്ന പൗ​ര​ന്മാ​രും ഉ​ള്‍​പ്പെ​ടു​ന്നു. ഇ​തി​ല്‍ 48 പേ​രെ വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 93 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.


കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചു. കോ​ലാ​ലം​പൂ​ര്‍ - കൊ​ച്ചി വി​മാ​ന​ത്തി​ല്‍ 178 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 142 പേ​ര്‍ പു​രു​ഷ​ന്‍​മാ​രും 36 പേ​ര്‍ സ്ത്രീ​ക​ളു​മാ​ണ്. പ​ത്ത് വ​യ​സി​ല്‍ താ​ഴെ​യു​ള്ള ഏ​ഴ് കു​ട്ടി​ക​ളും 11 ഗ​ര്‍​ഭി​ണി​ക​ളും നാ​ല് മു​തി​ര്‍​ന്ന പൗ​ര​ന്മാ​രും ഉ​ള്‍​പ്പെ​ടു​ന്നു. ഇ​വ​രി​ല്‍ 145 പേ​രെ വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 33 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K