19 May, 2020 06:03:46 PM


സ്വകാര്യ ട്യൂഷന്‍ അനുവദിക്കില്ല; ആശുപത്രികളില്‍ തിരക്കു വര്‍ധിക്കുന്നത് നിയന്ത്രിക്കണം



തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും ചില സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂളുകള്‍ തുറന്നതിനു ശേഷമേ ട്യൂഷന്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ട്യൂഷന്‍ തുടരണമെന്നുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷ തുടങ്ങുകയാണ്, അതിന് സജ്ജീകരണം ഒരുക്കണം. ബസുകളുള്‍പ്പെടെ ഉള്ള സൗകര്യം ഒരുക്കും. ഫോട്ടോ സ്റ്റുഡിയോകളുടെ പ്രവര്‍ത്തനവും തുടങ്ങാമെന്നും മുഖ്യമന്ത്രി അറിയിച്ചു.


ആശുപത്രികളില്‍ തിരക്കു വര്‍ധിക്കുന്നത് നിയന്ത്രിക്കണം. ഇതിനായി ആരോഗ്യവകുപ്പില്‍നിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടാകും. എയ്ഡ്‌സ് ബാധിതരുടെ പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്നത് പരിഹരിക്കും. ഒന്നിലധികം നിലകളുള്ള തുണിക്കടകള്‍ക്കും പ്രവര്‍ത്തിക്കാം. 10 വയസ്സിനു താഴെയുള്ള ചെറിയ കുട്ടികളെയും കൊണ്ട് ഷോപ്പിങ്ങിന് എത്തരുത്. മൊത്തവ്യാപാര തുണിക്കടകള്‍ തുറക്കാം. – മുഖ്യമന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K