17 May, 2020 02:09:09 PM


വിദ്യാഭ്യാസം ഡിജിറ്റലാക്കാൻ പി.എം ഇ വിദ്യ; 1 മുതൽ 12 വരെ ക്ലാസുകൾക്ക് ടിവി ചാനൽ



ദില്ലി: കോവിഡിന് ശേഷമുള്ള കാലത്ത് വിദ്യാഭ്യാസമേഖല സമഗ്രമായി ഡിജിറ്റലാക്കാൻ നടപടി സ്വീകരിക്കുമെന്ന് നിർമല സീതാരാമൻ. ഇതിനായി പി‌എം ഇ വിദ്യ പദ്ധതി നടപ്പാക്കും. ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നതിനുള്ള പദ്ധതി ഉടൻ ആരംഭിക്കും. ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള പഠനത്തിനായി പ്രത്യേക ടിവി ചാനലുകൾ (ഒരു ക്ലാസ്, ഒരു ചാനല്‍) ഉണ്ടാകും. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ഡി‌ക്ഷ, എല്ലാ ഗ്രേഡുകൾ‌ക്കും ഇ-ഉള്ളടക്കം, ക്യുആർ കോഡ് ചെയ്ത പാഠപുസ്തകങ്ങൾ (ഒരു രാഷ്ട്രം, ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം) എന്നിവയും സജ്ജമാക്കും.


റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഡ്‌കാസ്റ്റുകളുടെ വിപുലമായ ഉപയോഗം കൊണ്ടുവരും. മാനസികാരോഗ്യത്തിനും വൈകാരിക ക്ഷേമത്തിനുമായി വിദ്യാർത്ഥികൾ, അധ്യാപകർ, കുടുംബങ്ങൾ എന്നിവര്‍ക്കായുള്ള സംരംഭം മനോഹർപാൻ മനോദര്‍പ്പണ്‍ എന്ന പേരിൽ നടപ്പാക്കും. കാഴ്ച- ശ്രവണ വൈകല്യമുള്ളവര്‍ക്ക് പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം. മികച്ച 100 സര്‍വ്വകലാശാലകള്‍ക്ക് 2020 മെയ് 30 നകം സ്വന്തമായി ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ അനുവാദം.


സ്‌കൂള്‍, ബാല്യകാലഘട്ടത്തിലുള്ളവര്‍, അധ്യാപകര്‍ എന്നിവയ്ക്കായി പുതിയ ദേശീയ പാഠ്യപദ്ധതി. ആഗോളതലത്തില്‍ത്തന്നെ 21-ാം നൂറ്റാണ്ടില്‍ വേണ്ടുന്ന നൈപുണ്യശേഷികളുമായി സംയോജിപ്പിച്ചുള്ള പദ്ധതിയാകും ഇത്.
ദേശീയ അടിസ്ഥാന സാക്ഷരത, ന്യൂമറസി മിഷന്‍ 2020 ഡിസംബറില്‍ ആരംഭിക്കും. അഞ്ചാം തരത്തിലെ ഓരോ കുട്ടിയും 2025 ഓടെ മികച്ച പഠന നിലവാരം കൈവരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായാണിത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K