16 May, 2020 07:42:40 PM


ഫ്ലോ​ട്ടിം​ഗ് റ​സ്റ്റോ​റ​ന്‍റ് മു​ങ്ങി​ത്താ​ണ​തി​ൽ അ​ഴി​മ​തി​ ആ​രോ​പി​ച്ച്‌ സ​മ​രം ചെയ്തവര്‍ അറസ്റ്റില്‍തിരുവനന്തപുരം : വേ​ളി ടൂ​റി​സ്റ്റ് വി​ല്ലേ​ജി​ലെ ഫ്ലോ​ട്ടിം​ഗ് റ​സ്റ്റോ​റ​ന്‍റ് മു​ങ്ങി​ത്താ​ണ​തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ചു യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. സ​മ​രം​യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എം. ബാ​ലു ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഞ്ചു​മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് 80ല​ക്ഷം രൂ​പ ചെ​ല​വാ​ക്കി കെ​ടി​ഡി​സി ന​വീ​ക​രി​ച്ച ഫ്ലോ​ട്ടിം​ഗ് റ​സ്റ്റോ​റ​ന്‍റ് ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ൽ വെ​ള്ളം ക​യ​റി കാ​യ​ലി​ൽ താ​ഴ്ന്നി​രു​ന്നു. പ്ര​വ​ർ​ത്ത​ക​ർ വേ​ളി ബോ​ട്ട് ക്ല​ബ്ബി​ന​ക​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി ലൈ​ഫ് ബോ​യി​യി​ൽ പ​താ​ക കെ​ട്ടി കാ​യ​ലി​ൽ വ​ലി​ച്ചെ​റി​ഞ്ഞു. തു​ട​ർ​ന്ന് ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.Share this News Now:
  • Google+
Like(s): 2.6K