15 April, 2020 12:48:57 AM


തൃശൂര്‍ പുല്ലഴി കോൾപ്പാടത്ത് പച്ചക്കറികളുടെ വിളവെടുപ്പ് തുടങ്ങി



തൃശൂര്‍: അയ്യന്തോൾ പുല്ലഴി കോൾപ്പാടത്ത് വിവിധ ഇനം പച്ചക്കറികളുടെ വിളവെടുപ്പ് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവ്വഹിച്ചു. ഇതോടൊപ്പം അവിടെ സജ്ജമാക്കിയിരിക്കുന്ന ഫാർമേഴ്സ് റീറ്റെയ്ൽ ഔട്ട്‌ലെറ്റ് മന്ത്രി സന്ദർശിക്കുകയും ചെയ്തു. പുല്ലഴി കോൾ പടവിൽ 500 കിലോയോളം ഉള്ളിയും, സവാള, പയർ, കൈപ്പ, പടവലം, വെണ്ട, ചീര, മത്തൻ, കാബേജ്, കോളിഫ്‌ലവർ, മല്ലിച്ചെപ്പ് തുടങ്ങി 12 ഇനം വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് വിളവെടുത്തത്. പുല്ലഴി കോൾ പടവ് സഹകരണ സംഘങ്ങളാണ് വിവിധ ബണ്ടുകളിലായി കൃഷിയിറക്കിയത്.


ബണ്ട് പരിസരത്ത് തന്നെ സജ്ജമാക്കിയ ഔട്ട്‌ലെറ്റിൽ കർഷകർ നേരിട്ടെത്തിക്കുന്ന ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വാങ്ങാം. സർക്കാർ നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിചാണ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത്. വാർഡ് കൗൺസിലർ രജനി വിജു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പുഴക്കൽ ബ്ലോക്ക് ഉണ്ണിരാജൻ പി, അയ്യന്തോൾ കൃഷി ഓഫീസർ ശരത് മോഹൻ, പുല്ലഴി സഹകരണസംഘം എക്‌സിക്യൂട്ടീവ് മെമ്പർ ഗോപിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K